Uncategorized
മെയ് മാസത്തില്‍ തൊഴില്‍ മന്ത്രാലയത്തിന് 32,438 പുതിയ റിക്രൂട്ട്മെന്റ് അപേക്ഷകള്‍ ലഭിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ. മെയ് മാസത്തില്‍ തൊഴില്‍ മന്ത്രാലയത്തിന് 32,438 പുതിയ റിക്രൂട്ട്മെന്റ് അപേക്ഷകള്‍ ലഭിച്ചതായും 31,483 അപേക്ഷകള്‍ അംഗീകരിക്കുകയും 955 അപേക്ഷകള്‍ നിരസിക്കുകയും ചെയ്തതായും തൊഴില്‍ മന്ത്രാലയം അറിയിച്ചു. തൊഴില്‍ പരിഷ്‌ക്കരണത്തിനുള്ള മൊത്തം അപേക്ഷകളുടെ എണ്ണം 4,175 ആയിരുന്നു. അവയില്‍ 4,137 അപേക്ഷകള്‍ അംഗീകരിച്ചു, 38 അപേക്ഷകള്‍ നിരസിച്ചു.