Uncategorized

ഖത്തര്‍ ദേശീയ ദിനത്തില്‍ മെട്രോ, മെട്രോ ലിങ്ക് സേവനങ്ങളിലെ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് ഖത്തര്‍ റയില്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തര്‍ ദേശീയ ദിനാഘോഷങ്ങളുടെ സംഘടനാപരമായ ആവശ്യകതകള്‍ കണക്കിലെടുത്ത്, 2021 ഡിസംബര്‍ 17, 18 തീയതികളില്‍ മെട്രോ, മെട്രോ ലിങ്ക് സേവനങ്ങളില്‍ ചില മാറ്റങ്ങളുണ്ടാകും.

അല്‍ ബിദ്ദ, കോര്‍ണിഷ്, വെസ്റ്റ് ബേ ക്യൂപി സ്റ്റേഷനുകളിലേക്കുള്ള പ്രവേശനം ഡിസംബര്‍ 17 ന് രാത്രി 11:30 മുതല്‍ ഡിസംബര്‍ 18 ന് രാവിലെ 11:30 വരെ നിയന്ത്രിക്കുമെന്ന് ദോഹ മെട്രോ അതിന്റെ സോഷ്യല്‍ മീഡിയയിലെ ഒരു സേവന അപ്ഡേറ്റിലൂടെ അറിയിച്ചു. എന്നാല്‍ അല്‍ ബിദ്ദ സ്റ്റേഷനില്‍ ചുവപ്പ്, പച്ച ലൈനുകള്‍ക്കിടയില്‍ മാറിക്കയറുന്നതിന് തടസ്സമുണ്ടാവില്ല.

ഫീഡര്‍ ബസ് ശൃംഖലയിലും ചില മാറ്റങ്ങള്‍ വരുത്തും. വെസ്റ്റ് ബേ ക്യുപി സ്റ്റേഷനില്‍ നിന്നുള്ള മെട്രോ ലിങ്ക് എം 106, എം 107 എന്നിവ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്നും എം143 ഹമദ് ഹോസ്പിറ്റല്‍ സ്റ്റേഷനില്‍ നിന്ന് പ്രവര്‍ത്തിക്കുമെന്നും ദോഹ മെട്രോ ട്വീറ്റ് ചെയ്തു.

Related Articles

Back to top button
error: Content is protected !!