Uncategorized
മുപ്പത്തിരണ്ടാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേളക്ക് ഇന്ന് കൊടിയിറങ്ങും
അമാനുല്ല വടക്കാങ്ങര
ദോഹ. കഴിഞ്ഞ പത്തു ദിവസത്തോളമായി വിത്ത് റീഡിംഗ് വി റൈസ്’ എന്ന ശ്രദ്ധേയമായ മുദ്രാവാക്യത്തിന് കീഴില്‍ ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന മുപ്പത്തിരണ്ടാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേളക്ക് ഇന്ന് കൊടിയിറങ്ങും. ഖത്തര്‍ സാംസ്‌കാരിക മന്ത്രാലയത്തിന് കീഴില്‍ നടക്കുന്ന പുസ്തകോല്‍സവത്തില്‍ സ്വദേശികളുടേയും വിദേശികളുടേയും പങ്കാളിത്തത്തോടെ നിരവധി സാംസ്‌കാരിക പരിപാടികളാണ് കഴിഞ്ഞ പത്ത് ദിവസങ്ങളിലായി നടന്നത്. 37 രാജ്യങ്ങളില്‍ നിന്നുള്ള 500-ലധികം പ്രസാധകര്‍ പുസ്തക മേളയുടെ ഭാഗമാണ്. ഇന്ന് രാവിലെ 9 മണി മുതല്‍ രാത്രി 10 മണിവരെയാണ് എക്‌സിബിഷന്‍ സന്ദര്‍ശിക്കാനാവുക.