എം ജി ശ്രീകുമാര്‍ സംഗീത വിരുന്ന് നാളെ
മുഹമ്മദ് റഫീഖ് തങ്കയത്തില്‍
ദോഹ. പ്രശസ്ത ദക്ഷിണേന്ത്യന്‍ പിന്നണിഗായകന്‍ എം ജി ശ്രീകുമാറും സംഘവും ഒരുക്കുന്ന സംഗീത വിരുന്ന് ‘മ്യൂസോലാസ നാളെ അല്‍ അറബി സ്റ്റേഡിയത്തില്‍ നടക്കും..
ഒരു ദശാബ്ദത്തിനു ശേഷം സംഗീത പരിപാടിയുമായി ഖത്തറില്‍ എത്തിയ എം ജി ശ്രീകുമാര്‍ ഏറെ ആവേശത്തിലാണ്. ഒരു പെര്‍ഫോമിംഗ് ആര്‍ട്ടിസ്റ്റ് എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ നാല്‍പതാം വാര്‍ഷികം കൂടിയാണ് 2023 .
മിന്നുന്ന കലാപ്രകടനങ്ങള്‍ കൊണ്ട് സദസ്സിനെ ഇളക്കിമറിക്കാന്‍ കഴിയുന്ന പ്രമുഖ കലാകാരന്‍മാന്‍ അല്‍ അറബി സ്റ്റേഡിയത്തില്‍ ഒരുമിക്കുമ്പോള്‍ ഖത്തറിന് അത് പുതിയൊരു അനുഭവമായിരിക്കും സമ്മാനിക്കുകയെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എം.ജി.ശ്രീകുമാര്‍, കെ.എസ് രഹ്ന, പിഷാരഡി , മൃദുല വാര്യര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് വാര്‍ത്ത സമ്മേളനം നടന്നത്. കൊച്ചിന്‍ ഹനീഫയുടെ സഹോദരന്‍ നൗഷാദാണ് പരിപാടിയുടെ സംവിധായകന്‍.
പത്രസമ്മേളനത്തില്‍ പ്രോഗാം കമ്മിറ്റി ചെയര്‍മാന്‍ ഗഫൂര്‍ കാലിക്കറ്റ് , ജനറല്‍ കണ്‍വീനര്‍ അബ്ദുല്‍ റഹീം , പ്രോഗ്രാമിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍മാരായ മൊമെന്റ്‌സിനെ പ്രതിനിധീകരിച്ച് അബ്ദുല്‍ സലാം, ചിക്കിംഗ് ജനറല്‍ മാനേജര്‍ അഫ്‌സല്‍, എന്നിവരും പങ്കെടുത്തു. 2023 ജൂണ്‍ 23 ന് വൈകിട്ട് 7 മണിക്ക് അല്‍ അറബി സ്റ്റേഡിയത്തില്‍ അല്‍ സഹീം ഇവന്റ്‌സ് അങ്ങിയിച്ചൊരുക്കുന്ന ഈ സംഗീത വിരുന്ന് ‘മ്യുസോലാസ’ ആരംഭിക്കും.
ടിക്കറ്റുകള്‍ ക്യൂ ടിക്കറ്റുകളിലും കൂടാതെ+974 663 203 97 എന്ന നമ്പറില്‍ ബന്ധപ്പെട്ടാലും ലഭ്യമാണ്.