Uncategorized
ബഷീര്‍ നരണിപ്പുഴക്ക് സ്വീകരണമൊരുക്കി ഒഐസിസി ഇന്‍കാസ് മലപ്പുറം ജില്ലാ കമ്മിറ്റി
ദോഹ: ഹ്രസ്വ സന്ദര്‍ശനത്തിനായി ഖത്തറിലെത്തിയ ഇന്‍കാസ് ദുബായ് മലപ്പുറം ജില്ലാ പ്രസിഡണ്ട് ബഷീര്‍ നരണിപ്പുഴയെ ഖത്തര്‍ ഒഐസിസി ഇന്‍കാസ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഷാളണിയിച്ച് ആദരിച്ചു.
പ്രസ്ഥാനത്തിനായി പ്രതിബദ്ധതയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോഴാണു ലോകത്തിന്റെ ഏതൊരു മുക്കിലും മൂലയിലും പ്രവര്‍ത്തകരുടെ സ്വീകരണത്തിനും ആദരവുകള്‍ക്കും ഭാഗമാവുന്നതെന്ന് സെന്‍ട്രല്‍ കമ്മിറ്റി മെമ്പറും മലപ്പുറം ജില്ല അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനും ആയ സലീം ഇടശ്ശേരി അഭിപ്രായപ്പെട്ടു.
ആക്ടിങ്ങ് പ്രസിഡണ്ട് ചാന്ദിഷ് ചന്ത്രന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങിനു ജ:സെക്രട്ടറി ജാഫര്‍ കമ്പാല സ്വാഗതവും ട്രഷറര്‍ ഇര്‍ഫാന്‍ പകര നന്ദിയും പറഞ്ഞു. ഷാഫി നരണിപ്പുഴ, വസീം അബ്ദുല്‍റസാക്ക്, ഷജീര്‍ നരണിപ്പുഴ, അനീസ് കെടി വളപുരം, ആസിഫ് തുടങ്ങിയവര്‍ പങ്കെടുത്തു.