Breaking NewsUncategorized

റഷ്യന്‍ എണ്ണ ഭീമന്‍ റോസ്നെഫ്റ്റിന്റെ ചെയര്‍മാനായി ഖത്തര്‍ മുന്‍ എണ്ണ വ്യവസായ മന്ത്രി മുഹമ്മദ് ബിന്‍ സാലിഹ് അല്‍-സാദയെ തിരഞ്ഞെടുത്തു

ദോഹ. റഷ്യന്‍ എണ്ണ ഭീമന്‍ റോസ്നെഫ്റ്റിന്റെ ചെയര്‍മാനായി ഖത്തര്‍ മുന്‍ എണ്ണ വ്യവസായ മന്ത്രി മുഹമ്മദ് ബിന്‍ സാലിഹ് അല്‍-സാദയെ തിരഞ്ഞെടുത്തു. കമ്പനിയുടെ വാര്‍ഷിക പൊതുയോഗത്തില്‍ മറ്റ് 10 പേര്‍ക്കൊപ്പം ഖത്തറിലെ മുന്‍ ഊര്‍ജ-വ്യവസായ മന്ത്രി മുഹമ്മദ് ബിന്‍ സാലിഹ് അല്‍-സാദെ അധ്യക്ഷനായ ബോര്‍ഡിന്റെ പുതിയ രൂപീകരണത്തിന് ഷെയര്‍ഹോള്‍ഡര്‍മാര്‍ സമ്മതിച്ചതായി റഷ്യന്‍ ഭീമന്‍ റോസ്നെഫ്റ്റ് പ്രസ്താവന ഇറക്കി.

ഊര്‍ജ മേഖലയില്‍ 40 വര്‍ഷത്തിലേറെ പരിചയമുള്ള ഖത്തറിലെ മുന്‍ ഊര്‍ജകാര്യ സഹമന്ത്രിയാണെന്നും നിലവില്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി യൂണിവേഴ്‌സിറ്റി
ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍മാനാണ് സാലിഹ് എന്നും റഷ്യന്‍ ഓയില്‍ മേജര്‍ റഷ്യന്‍ ടാസ് വാര്‍ത്താ ഏജന്‍സി പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ വിശദീകരിച്ചു. ഡയറക്ടര്‍ ബോര്‍ഡില്‍ ഖത്തറില്‍ നിന്നുള്ള മറ്റ് പ്രതിനിധികള്‍ ഫൈസല്‍ അല്‍ സുവൈദി, ഹമദ് റാഷിദ് അല്‍ മൊഹന്നദി എന്നിവരും ഉള്‍പ്പെടുന്നു.

Related Articles

Back to top button
error: Content is protected !!