Uncategorized

ദ ലൈറ്റ് മൂന്നാം ഭാഗം പ്രകാശനം ചെയ്തു

ദോഹ. വിശുദ്ധ ഖുര്‍ആന്‍ ഇംഗ്ലീഷ് പഠന പദ്ധതിയായ ദ ലൈറ്റ് മൂന്നാം ഭാഗം ബിന്‍ സൈദ് സെന്റര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടിയില്‍ ശൈഖ് മുഹമ്മദ് മൂസ സുബൈര്‍ വക്രക്ക് നല്‍കി പ്രകാശനം ചെയ്തു. 5 വര്‍ഷം കൊണ്ട് വിശുദ്ധ ഖുര്‍ആന്‍ വിവരണം ലളിതമായി ഇംഗ്ലീഷ് അറിയുന്ന ആര്‍ക്കും വായിക്കാനും മനസ്സിലാക്കാനും ഉതകുന്ന രീതിയിലാണ് പഠന പദ്ധതി രൂപീകരിച്ചിട്ടുള്ളത്.

മുഹമ്മദ് ഷാമില്‍ പഠന പദ്ധതി വിശദീകരിച്ചു. വിവിധ കമ്മ്യുണിറ്റികളില്‍ നിന്നും നിരവധി ആളുകള്‍ പങ്കെടുത്ത പരിപാടിയില്‍ ഫിലിപ്പിനോ കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ചു കൊണ്ട് യൂസുഫ് സീസര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

രണ്ടാം പതിപ്പില്‍ ഓണ്‍ലൈന്‍ ആയി പരീക്ഷ എഴുതി 100 ശതമാനം മാര്‍ക്കുകള്‍ കരസ്ഥമാക്കിയ 18 പേര്‍ക്കും ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

റഅദ് നാസറിന്റെ ഖുര്‍ആന്‍ പാരായണത്തോടെ ആരംഭിച്ച പ്രോഗ്രാമില്‍ സല്‍മാന്‍ ഇസ്മായില്‍ ആയിരുന്നു അവതാരകന്‍.
ദ ലൈറ്റ് യൂത്ത് ക്‌ളബ്ബ് ജനറല്‍ സെക്രട്ടറി ഫസല്‍ മുഖ്താര്‍ സ്വാഗതവും പ്രസിഡന്റ് മുഹമ്മദ് അജ്മല്‍ നന്ദിയും പറഞ്ഞു.

ദ ലൈറ്റിന്റെ പുതിയ പതിപ്പുകള്‍ ലഭിക്കാന്‍ 30131010 എന്ന നമ്പറില്‍ വാട്‌സ്ആപ്പ് ചെയ്താല്‍ എത്തിച്ചു തരുമെന്ന് സംഘാടകര്‍ അറിയിച്ചു. ഓണ്‍ലൈന്‍ ആയി വായിക്കാനും പരീക്ഷ എഴുതാനും http://thelight.qa എന്ന വെബ്‌സൈറ്റ് ഉപയോഗപ്പെടുത്താവുന്നതാണ്.

Related Articles

Back to top button
error: Content is protected !!