ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡണ്ട് എപി മണികണ്ഠന് ‘ബഷീര്‍ വര്‍ത്തമാനത്തിന്റെ ഭാവി’ സമ്മാനിച്ചു

ദോഹ. വൈക്കം മുഹമ്മദ് ബഷീറിന്റെ സാഹിത്യത്തെയും ജീവിതത്തെയും അധികരിച്ച് മലയാളത്തിലെ എഴുപത്തഞ്ചിലധികം സാഹിത്യ സാംസ്‌കാരിക പ്രതിഭകളെ അണിനിരത്തി ആശയം ബുക്‌സ് പ്രസിദ്ധീകരിച്ച ബഷീര്‍ വര്‍ത്തമാനത്തിന്റെ ഭാവി എന്ന കൃതിയുടെ കോപ്പി ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡണ്ട് എപി മണികണ്ഠ ന് സമ്മാനിച്ചു.
മീഡിയ പ്ളസ് സി.ഇ. ഒ. ഡോ.അമാനുല്ല വടക്കാങ്ങരയാണ്് പുസ്തകം സമ്മാനിച്ചത്. ഐസിസി സെക്രട്ടറി
എബ്രഹാം ജോസഫ്, സജീവ് സത്യശീലന്‍, സത്യനാരായണ റെഡ്ഡി എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.
പുസ്തകത്തിന്റെ കോപ്പി ആവശ്യമുള്ളവര്‍ 44324853 എന്ന നമ്പറില്‍ മീഡിയ പ്ളസ് ഓഫീസുമായി ബന്ധപ്പെടണം