Uncategorized
മുന്‍ മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ ഐഎംസിസി ഖത്തര്‍ നാഷണല്‍ കമ്മറ്റി അനുശോചനം
ദോഹ: മികച്ച ഭരണാധികാരിയും രാഷ്ട്രീയത്തിലെ സൗമ്യ ഭാവവുമായിരുന്നു മുന്‍ മുഖ്യമന്ത്രി കൂടിയായ ഉമ്മന്‍ ചാണ്ടിയെന്ന് ഐഎംസിസി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച രാഷ്ട്രീയ നേതാക്കളില്‍ ഒരാളായിരുന്നു അദ്ദേഹം. നീണ്ട അര നൂറ്റാണ്ട് കാലം ജനപ്രതിനിധിയായി സേവനനുഷ്ട്ടിക്കാന്‍ കഴിഞ്ഞു എന്നത് ജനങ്ങളുമായി അദ്ദേഹത്തിന് ഉണ്ടായ ഇഴയടുപ്പത്തിന്റെയും ഊഷ്മള ബന്ധത്തിന്റെയും തെളിവ് കൂടിയായിരുന്നു. ജീവിതം കേരളത്തിന് വേണ്ടി സമര്‍പ്പിച്ച ഉമ്മന്‍ ചാണ്ടിയുടെ നിര്യാണം കേരള രാഷ്ട്രീയത്തിന് നികത്താനാവാത്ത നഷ്ട്ടമാണ്. അദ്ദേഹത്തിന്റ പാര്‍ട്ടിയുടെയും സഹപ്രവര്‍ത്തകരുടെയും കുടുംബത്തിന്റെയും ദുഃഖത്തില്‍ ഐഎംസിസി ( വഹാബ് വിഭാഗം) ഖത്തര്‍ നാഷണല്‍ കമ്മറ്റി പങ്കുചേരുന്നതായും അനുശോചന സന്ദേശത്തില്‍ പറയുന്നു.