മണിപ്പൂര്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി ഇന്‍കാസ് – ഒ ഐ സി സി ഖത്തര്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി
ദോഹ: മണിപ്പൂര്‍ സര്‍ക്കാരിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും നടപടികളില്‍ പ്രതിഷേധിച്ചും മണിപ്പൂര്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും ഇന്‍കാസ് ഖത്തര്‍ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൊബൈല്‍ ടോര്‍ച്ച് ലൈറ്റ് പ്രകാശിപ്പിച്ചു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. മണിപ്പൂരില്‍ കലാപങ്ങള്‍ അടിച്ചമര്‍ത്തുന്നതിനു പകരം കേന്ദ്ര ഗവണ്മെന്റും മണിപ്പൂര്‍ ഗവണ്മെന്റും കലാപകാരികള്‍ക്കൊപ്പം ചേര്‍ന്ന് ന്യൂനപക്ഷ വിഭാഗത്തെ അടിച്ചമര്‍ത്താനാണു ശ്രമിക്കുന്നതെന്ന് പ്രതിഷേധ യോഗം അഭിപ്രായപ്പെട്ടു.കലാപം തുടങ്ങിയിട്ട് മാസങ്ങളായിട്ടും പ്രധാനമന്ത്രിയുടെ അര്‍ഥഗര്‍ഭമായ മൗനം ഭയപ്പെടുത്തുന്നതാണെന്ന് യോഗം വിലയിരുത്തി. വിദ്വേഷവും, അക്രമവും പ്രോല്‍സാഹിപ്പിക്കുന്ന കേന്ദ്ര സംസ്ഥാന ഗവണ്മെന്റുകള്‍ പൗരന്മാരുടെ ജീവനും, സ്വത്തിനും സംരക്ഷണം കൊടുക്കുന്നതില്‍ പരാജയപ്പെട്ടതിനാല്‍ രാജി വെച്ച് രാജ്യത്തോട് മാപ്പ് പറയണമെന്ന് യോഗം അഭിപ്രായപ്പെട്ടു.
പ്രതിഷേധ യോഗത്തില്‍ ജില്ല വര്‍ക്കിങ് പ്രസിഡണ്ട് ഗഫൂര്‍ ബാലുശേരി, ബാബു നമ്പിയത്ത്, ജില്ലാ വൈസ് പ്രസിഡണ്ടുമാരായ ശംസു വേളൂര്‍, അമീര്‍ കെ.ടി ,ഹംസ വടകര, രക്ഷാധികാരികളായ ബഷീര്‍ മേപ്പയ്യൂര്‍, ജില്ലാ സെക്രട്ടറിമാരായ ജിതേഷ് നരിപ്പറ്റ ,റഫീഖ് പാലോളീ, അല്‍താഫ് ഒ കെ, സൗബിന്‍ ഇലഞ്ഞിക്കല്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ടി കെ ഉസ്മാന്‍, സോമന്‍ ഇരിങ്ങത്ത് ,അസ്സീസ് കടവത്ത്,ജംഷാദ് നജീം,വെല്‍ഫയര്‍ വിങ് ചെയര്‍മാന്‍ സുബൈര്‍ സി എച്ച്, നിയോജക മണ്ഡലം നേതാക്കളായ , വിനീഷ് അമരാവതി ,അഫ്‌സല്‍ മരുതോങ്കര ,നജാദ് വട്ടക്കണ്ടി ,സഫ്വാന്‍ ,അഷ്‌റഫ് തോടന്നൂര്‍, , പി സി ഗഫൂര്‍, മസൂദ് കൂര്‍മത്ത്,നിസാര്‍ ,രാഹുല്‍ ,ഷാവിത്തലി ,നിമിഷാദ് തുടങ്ങി ഇന്‍കാസ് കോഴിക്കോട് ജില്ലാ നിയോജകമണ്ഡലം നേതാക്കന്മാരും ഭാരവാഹികളും പ്രവര്‍ത്തക്കരും പങ്കെടുത്തു.
ജില്ലാ കമ്മിറ്റി പ്രസിഡണ്ട് വിപിന്‍ പികെ മേപ്പയ്യൂര്‍ അധ്യക്ഷം വഹിച്ച പ്രതിഷേധ യോഗത്തില്‍ ജനറല്‍ സെക്രട്ടറി മുഹമ്മദലി വാണിമേല്‍ സ്വാഗതവും ജില്ലാ ട്രഷറര്‍ ഹരീഷ് കുമാര്‍ നന്ദിയും പറഞ്ഞു.