ഖത്തറില്‍ ഇന്ന് നേരിയ മഴക്ക് സാധ്യത

ദോഹ: ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് നേരിയ മഴക്ക് സാധ്യതയെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ്. ആകാശം മേഘാവൃതമാകുമെന്നും അതിനാല്‍ നേരിയ മഴക്ക് സാധ്യതയുള്ളതായും ഖത്തര്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
‘പ്രാദേശിക മേഘങ്ങള്‍ ഞായറാഴ്ച പകല്‍ സമയത്ത് മധ്യ വടക്കന്‍ പ്രദേശങ്ങളിലും ചില തെക്കന്‍ പ്രദേശങ്ങളിലും മഴ പെയ്യാന്‍ കാരണമായേക്കാമെന്ന് മേഘ രൂപീകരണത്തിന്റെ റഡാര്‍ ചിത്രം പങ്കുവെച്ചുകൊണ്ട് കാലാവസ്ഥ വകുപ്പ് ട്വീറ്റ് ചെയ്തു.
അതേസമയം ചൂടും ഹ്യുമിഡിറ്റിയും തുടരുമെന്ന് കാലാവസ്ഥാകേന്ദ്രം അറിയിച്ചു.