ഖത്തര്‍ ടൂറിസം അവാര്‍ഡ് 2023 വിതരണം ചെയ്തു

അമാനുല്ല വടക്കാങ്ങര
ദോഹ: വ്യവസായത്തിലെ ഏറ്റവും മികച്ചവരെ അംഗീകരിക്കാന്‍ ലക്ഷ്യമിട്ടുള്ള പുതിയ സംരംഭമായ ഖത്തര്‍ ടൂറിസം അവാര്‍ഡ് 2023 വിതരണം ചെയ്തു. യുണൈറ്റഡ് നേഷന്‍സ് വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്റെ സഹകരണത്തോടെ വ്യാഴാഴ്ച രാത്രി നടന്ന ചടങ്ങിലാണ് അവാര്‍ഡ് വിതരണം ചെയ്തത്. സേവന മികവ്, സാംസ്കാരിക അനുഭവങ്ങള്‍, സ്മാര്‍ട്ട് സൊല്യൂഷന്‍സ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് അവാര്‍ഡ്
‘ഖത്തറിന്റെ ടൂറിസം മേഖല അസാധാരണമായ പരിവര്‍ത്തനത്തിന് സാക്ഷ്യം വഹിക്കുകയാണെന്നും ഇത് രാജ്യത്തെ ലോകോത്തര വിനോദസഞ്ചാര കേന്ദ്രമായി മാറ്റിയിരിക്കുകയാണെന്നും ഖത്തര്‍ ടൂറിസം ചെയര്മാന് സഅദ് ബിന്‍ അലി അല്‍ ഖര്‍ജി തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ഈ വിജയത്തിന്റെ ക്രെഡിറ്റ് ഖത്തറിന്റെ ടൂറിസം വ്യവസായത്തിന്റെ നട്ടെല്ലായി മാറുന്ന അര്‍പ്പണബോധമുള്ള വ്യക്തികള്‍ക്കും ബിസിനസ്സുകള്‍ക്കുമാണ്. ഖത്തര്‍ ടൂറിസം അവാര്‍ഡ് പോലുള്ള സംരംഭങ്ങളിലൂടെ, ഖത്തറില്‍ മികച്ചതും വ്യതിരിക്തവുമായ ടൂറിസം അനുഭവങ്ങള്‍ നല്‍കുന്നതിന് പ്രതിജ്ഞാബദ്ധരായവരെ ആഘോഷിക്കാനും അംഗീകരിക്കാനുമാണ് ലക്ഷ്യമിടുന്നത്.
സന്ദര്‍ശകര്‍ക്ക് ആതിഥ്യമര്യാദ കാണിക്കാനും മാതൃകാപരമായ സേവനങ്ങള്‍ നല്‍കാനും ഉന്നത നിലവാരം പുലര്‍ത്തുന്ന വ്യക്തിഗത കമ്മ്യൂണിറ്റി അംഗങ്ങളെ അംഗീകരിക്കുന്നതിനായി ഖത്തര്‍ ടൂറിസം അവാര്‍ഡുകള്‍ കമ്മ്യൂണിറ്റി കോണ്ട്രിബ്യൂഷന് അവാര്‍ഡ് പ്രഖ്യാപിച്ചു.
നിരവധി വ്യക്തികള്‍, സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, കഫേകള്‍, സ്റ്റോറുകള്‍, ഷോപ്പിംഗ് സെന്ററുകള്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ടൂര്‍ ഗൈഡുകള്‍ എന്നിവര്‍ക്ക് സന്ദര്‍ശകരുടെ അഭിലാഷങ്ങള്‍ നിറവേറ്റുന്നതും കവിയുന്നതുമായ അസാധാരണമായ സേവനം നല്‍കുന്നതിനും ഉദാരമായ ആതിഥ്യമര്യാദകള് പ്രകടിപ്പിച്ചതിനും സര്‍വീസ് എക്സലന്‍സ് കാറ്റഗറി അവാര്‍ഡ് ലഭിച്ചു.
സന്ദര്‍ശകര്‍ക്ക് അദ്വിതീയവും അവിസ്മരണീയവുമായ സാംസ്കാരിക അനുഭവങ്ങള്‍ നല്കുന്നതില് ഊന്നല്‍ നല്‍കുകയും ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്ന എന്റിറ്റികളെ സാംസ്കാരിക അനുഭവ വിഭാഗം അംഗീകരിക്കുന്നു. നൂതന ഉല്‍പ്പന്നങ്ങളിലൂടെയും പരിഹാരങ്ങളിലൂടെയും സന്ദര്‍ശകരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു സ്ഥാപനത്തിന്റെ പ്രതിബദ്ധതയാണ് സ്മാര്‍ട്ട് സൊല്യൂഷന്‍സ് വിഭാഗം പ്രതിഫലിപ്പിക്കുന്നത്.