Breaking NewsUncategorized
പുതിയ അധ്യയന വര്‍ഷത്തില്‍ ഏഴായിരത്തോളം വിദ്യാര്‍ഥികളെ സ്വാഗതം ചെയ്ത് ദോഹ യൂണിവേഴ്‌സിറ്റി ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി
ദോഹ: ദോഹ യൂണിവേഴ്‌സിറ്റി ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഒരു പുതിയ അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ 1,700-ലധികം പുതുമുഖങ്ങള്‍ ഉള്‍പ്പെടെ 7,000-ത്തിലധികം വിദ്യാര്‍ത്ഥികളെ (ആണ്‍-പെണ്‍) സ്വാഗതം ചെയ്യാന്‍ ഒരുങ്ങുന്നു.
യൂണിവേഴ്‌സിറ്റിക്ക് ഇതുവരെ ലഭിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ബാച്ചാണ് പുതിയ വിദ്യാര്‍ത്ഥികളെന്ന് യുഡിഎസ്ടി പ്രസിഡന്റ് ഡോ.സാലം ബിന്‍ നാസര്‍ അല്‍ നുഐമി പറഞ്ഞു.
സര്‍വ്വകലാശാലയില്‍ 7,300-ലധികം സ്ത്രീ-പുരുഷ വിദ്യാര്‍ത്ഥികളുണ്ടെന്നും, അവരില്‍ 25 ശതമാനം ഖത്തറികളാണെന്നും, പ്രാദേശികവും ആഗോളവുമായ തൊഴിലാളികളുടെ ആവശ്യകതകള്‍ നിറവേറ്റുന്ന ഗുണപരമായ ജീവനക്കാരെ വാര്‍ത്തെടുക്കുന്നതില്‍ യൂണിവേഴ്‌സിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണിതെന്ന് ക്യുഎന്‍എയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.