Breaking NewsUncategorized

ഗതാഗത സുരക്ഷ ഉറപ്പാക്കാനുള്ള പദ്ധതികള്‍ ഖത്തര്‍ വിജയകരമായി നടപ്പാക്കി

ദോഹ. ഗതാഗത സുരക്ഷയില്‍ ലോകോത്തര നിലവാരമാണ് ഖത്തറിലുള്ളതെന്നും വിവിധ പങ്കാളികളുടെ സഹകരണത്തിലൂടെയും പങ്കാളിത്തത്തിലൂടെയും ഗതാഗത സുരക്ഷ ഉറപ്പാക്കാനുള്ള പദ്ധതികള്‍ ഖത്തര്‍ വിജയകരമായി നടപ്പാക്കിയതായും നാഷണല്‍ ട്രാഫിക് സേഫ്റ്റി കമ്മിറ്റി (എന്‍ടിഎസ്സി) സെക്രട്ടറി ജനറല്‍ ബ്രിഗേഡിയര്‍ മുഹമ്മദ് അബ്ദുല്ല അല്‍ മാല്‍കി പറഞ്ഞു. ഖത്തര്‍ റേഡിയോ പരിപാടിയായ ‘പോലീസ് വിത്ത് യു’ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഖത്തറില്‍ ഗതാഗത സുരക്ഷ ഉറപ്പാക്കാന്‍ 200 കര്‍മ പദ്ധതികളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അപകടങ്ങളും പരിക്കുകളും കുറയ്ക്കാന്‍ ട്രാഫിക് തന്ത്രങ്ങള്‍ അധികാരികളെ സഹായിച്ചു, പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാല്‍), ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് എന്നിവയുള്‍പ്പെടെയുള്ള വിവിധ പങ്കാളികളുടെ സഹകരണവും സംയോജിത പരിശ്രമവുമാണ് ലക്ഷ്യം നേടാന്‍ സഹായകമായത്.

Related Articles

Back to top button
error: Content is protected !!