ഖത്തറിന്റെ റീട്ടെയില്‍ വിപണിയില്‍ 2023 രണ്ടാം പാദത്തില്‍ വളര്‍ച്ചയെന്ന് റിപ്പോര്‍ട്ട്

ദോഹ: ഖത്തറിന്റെ റീട്ടെയില്‍ വിപണിയില്‍ 2023 രണ്ടാം പാദത്തില്‍ വളര്‍ച്ചയെന്ന് റിപ്പോര്‍ട്ട് . വിനോദസഞ്ചാരികളുടെ ഒഴുക്കും അന്താരാഷ്ട്ര റീട്ടെയില്‍ ഔട്ട്ലെറ്റുകളുടെ എണ്ണത്തിലുള്ള വര്‍ദ്ധനയും വിപണിയെ തുണച്ചതായാണ് റിപ്പോര്‍ട്ട്.
കുഷ്മാന്‍ & വേക്ക്ഫീല്‍ഡിന്റെ റിപ്പോര്‍ട്ടനുസരിച്ച് 2022 ല്‍ ഖത്തറിലെ റീട്ടെയില്‍ വില്‍പ്പന ഏകദേശം 53.6 ബില്യണ്‍ റിയാലായിരുന്നു, ഇത് 2018 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ്. എന്നാല്‍ വിനോദസഞ്ചാരികളുടെ എണ്ണം, സാമ്പത്തിക വളര്‍ച്ച, രാജ്യത്തെ ഉയര്‍ന്ന അന്തര്‍ദേശീയ റീട്ടെയില്‍ ഔട്ട്ലെറ്റുകളുടെ വര്‍ദ്ധിച്ചുവരുന്ന എണ്ണം എന്നിവയുടെ പിന്തുണയോടെ ഈ വര്‍ഷം റീട്ടെയില്‍ വില്‍പന 57 ബില്യണ്‍ റിയാല്‍ കവിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.