ക്യൂമേറ്റ്‌സ് ഡെന്റല്‍ ക്യാമ്പ് ശ്രദ്ധേയമായി
ദോഹ: ഖത്തറിലെ സാമൂഹിക രംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവെച്ച ക്യൂമേറ്റസ്, കിംഗ്‌സ് ഡെന്റല്‍ സെന്ററുമായി സഹകരിച്ചു നടത്തിയ ദന്ത രോഗ നിര്‍ണയ ക്യാമ്പ് പങ്കാളിത്തം കൊണ്ടും സംഘടനാ മികവ് കൊണ്ടും ശ്രദ്ധേയമായി. വിവിധ സെന്ററുകളിലായി സംഘടിപ്പിച്ച പരിപാടിയില്‍ ഇരുനൂറോളം ആളുകള്‍ പങ്കെടുത്തു. ഐസിബിഎഫ് മാനേജിംഗ് കമ്മറ്റി മെമ്പറും സാമൂഹിക പ്രവര്‍ത്തകനുമായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സാമൂഹികവും സാസ്‌കാരികവുമായ പ്രവര്‍ത്തനങ്ങളില്‍ വേറിട്ട പ്രവര്‍ത്തനമാണ് ക്യൂമേറ്റ്‌സിന്റെതെന്നന്നു ഉദ്ഘാടനത്തിനിടെ അദ്ദേഹം പറഞ്ഞു. ഐസിബിഎഫ് ഇന്‍ഷൂറന്‍സില്‍ ചേരുന്നവര്‍ക്കായി സൗകര്യം ഒരുക്കിയതിനെ എടുത്ത് അഭിനന്ദിക്കാനും ഇന്‍ഷൂറന്‍സ് ഇന്‍ചാര്‍ജ് കൂടിയായ അദ്ധേഹം അവസരം കണ്ടെത്തി. ക്യൂമേറ്റ്‌സ് പ്രസിഡണ്ട് ഇന്‍ചാര്‍ജ് നാജി അദ്ധ്യക്ഷത വഹിച്ചു. കിംഗ്‌സ് ഡെന്റല്‍ സെന്റര്‍ അഡ്മിനിസ്റ്റെര്‍ ഡോ ഷഫീര്‍ ഡെന്റല്‍ ക്യാമ്പ് ഇന്‍ചാര്‍ജ് ഡോ.ഫഹദ് എന്നിവര്‍ ആശംസകളിറിയിച്ചു സംസാരിച്ചു. മഹ്‌മൂദ്, നിസാര്‍ അബ്ദുള്ള, സുബൈദ, മുംതാസ് തുടങ്ങിയവര്‍ സംസാരിച്ചു.
ആശ സ്വാഗതവും ഷിബില നന്ദിയും പറഞ്ഞു.
പ്രശോഭ് നമ്പ്യാര്‍ , നൌഫല്‍ കട്ടുപ്പാറ, അനീസ് ,സന്തോഷ്, റഷീദ് , സുബൈര്‍, നിഷാം ,റിയാസ് ,രാജി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.