Uncategorized

ഗാന്ധി സ്മരണയില്‍ രക്തദാനം സംഘടിപ്പിച്ച് കുറ്റ്യാടി മണ്ഡലം ഇന്‍കാസ്; നൂറോളം പേര്‍ പങ്കാളികളായി

ദോഹ. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിജിയുടെ 154 ാം ജന്മദിനത്തോട് അനുബന്ധിച്ച് ഇന്‍കാസ് ഖത്തര്‍ കുറ്റ്യാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ രക്തദാന ക്യാമ്പ് ഒക്ടോബര്‍ 6 വെള്ളിയാഴ്ച ഖത്തര്‍ ഇന്റര്‍നാഷണല്‍ ബ്ലഡ് ഡൊണേഷന്‍ സെന്ററില്‍ നടന്നു . നൂറോളം സുമനസ്സുകള്‍ ക്യാമ്പില്‍ രക്തദാനം നടത്തി. അപൂര്‍വ്വ വിഭാഗങ്ങളില്‍ പെട്ടതായി കണക്കാക്കപ്പെടുന്ന ബി നെഗറ്റീവ്, എ ബി നെഗറ്റീവ് തുടങ്ങിയ വിഭാഗങ്ങളില്‍ പെട്ട രക്തവും ദാനം ചെയ്തവയില്‍ ഉള്‍പ്പെട്ടിരുന്നു . ശസ്ത്രക്രിയ പോലെ ഉള്ള അത്യാഹിത ഘട്ടങ്ങളില്‍ ഏറെ ഉപകാരപ്രദമാണ് ഈ രക്ത ഗ്രൂപ്പുകള്‍.

ക്യാമ്പില്‍ പങ്കാളിയായവര്‍ക്ക് വേണ്ടി അല്‍ സഫ മെഡിക്കല്‍ പോളിക്ലിനിക്കിന്റെ ഹെല്‍ത്ത് ചെക്കപ്പ് കൗണ്ടര്‍ സൗകര്യം ഒരുക്കിയിരുന്നു.
കൂടാതെ അവരുടെ തന്നെ പ്രിവിലേജ് കാര്‍ഡ് സൗജന്യ കണ്‍സള്‍ട്ടേഷന്‍ കൂപ്പണ്‍ ,
എന്നിവയും വിതരണം ചെയ്തു.
ജില്ലാ പ്രസിഡണ്ട് വിപിന്‍ മേപ്പയ്യൂര്‍, രക്ഷാധികാരി അഷ്‌റഫ് വടകര, കുറ്റ്യാടി നിയോജകമണ്ഡലം പ്രസിഡണ്ട് വിനീഷ് അമരാവതി,മുനവ്വര്‍ , സദ്ദാം പുത്തന്‍പുരക്കല്‍, ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദ് അലി വാണിമേല്‍ ,ജില്ലാ ട്രഷറര്‍ ഹരീഷ് കുമാര്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഐ സി ബി എഫ് മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി , വര്‍ക്കി ബോബന്‍ എന്നിവര്‍ ക്യാമ്പ് സന്ദര്‍ശിച്ചു.
ക്യാമ്പ് വന്‍ വിജയമാക്കിയ എല്ലാ നേതാക്കന്മാരോടും പ്രവര്‍ത്തകരോടും രക്തദാനം നല്‍കിയ സുമനസ്സുകളോടും കുറ്റ്യാടി ഇന്‍കാസ് നിയോജകമണ്ഡലം കമ്മിറ്റി നന്ദി അറിയിച്ചു

Related Articles

Back to top button
error: Content is protected !!