Uncategorized

പച്ചക്കറി വിത്ത് വിതരണവും പാനല്‍ ചര്‍ച്ചയും ശ്രദ്ധേയമായി

ദോഹ. കേരളത്തിലെ മുന്‍നിര എന്‍ജിനീയറിങ് കോളേജുകളില്‍ ഒന്നായ ത്യശൂര്‍ ഗവണ്മെന്റ് എഞ്ചിനീയറിങ് കോളേജിലെ ഖത്തറിലെ പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയായ ക്യു-ഗെറ്റ് നടത്തുന്ന ‘ഗ്രോ യുവര്‍ ഗ്രീന്‍ ഫുഡ്’ ക്യാമ്പയിന്റെ ഭാഗമായി നടത്തിയ പച്ചക്കറി വിത്ത് വിതരണവും പാനല്‍ചര്‍ച്ചയും ശ്രദ്ധേയമായി. ഓര്‍ഗാനിക് കൃഷി രീതിയുടെ പ്രത്യേകതകളും ഖത്തറിന്റെ സവിശേഷ സാഹചര്യത്തില്‍ ഫലപ്രദമായും എളുപ്പത്തിലും നടത്താവുന്ന കൃഷി രീതികളെക്കുറിച്ചും കൃഷി രീതികളില്‍ പ്രാവീണ്യം സിദ്ധിച്ച ബെന്നി വിശദീകരിച്ചു. പാനല്‍ ചര്‍ച്ചക്ക് മുതിര്‍ന്ന അംഗങ്ങളായ അഷ്റഫ് ചിറക്കല്‍, മാധവിക്കുട്ടി, ക്യാമ്പയിന്‍ ജനറല്‍ കണ്‍വീനര്‍ ഡയ്സ് തോട്ടന്‍, ഡെപ്യൂട്ടി കണ്‍വീനര്‍ അഖില്‍ സി.കെ എന്നിവര്‍ നേതൃത്വം നല്‍കി. ഐസിസി പ്രസിഡണ്ട് എപി മണികണ്ഠന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന അംഗം ശരീഫ്, ഏറ്റവും പ്രായം കുറഞ്ഞ ക്യു-ഗെറ്റ് അംഗം നിഹാല്‍ നിഷ്ചല്‍ എന്നിവര്‍ക്ക് അദ്ദേഹം വിത്തുകള്‍ വിതരണം ചെയ്തു.

അഷ്റഫ് ചിറക്കല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജോണ്‍ ഇ.ജെ, അഞ്ജലി പ്രസന്നന്‍, മുഹമ്മദ് ഫൈസല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ക്യാമ്പയിന്റെ ഭാഗമായി നടത്താനുദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് അഖില്‍ സി.കെ വിശദീകരിച്ചു. ക്യു-ഗെറ്റ് പ്രസിഡന്റ് അന്‍വര്‍ സാദത്ത് സ്വാഗതവും ജെന്‍സണ്‍ ആന്റണി നന്ദിയും പറഞ്ഞു. പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് മുഴുവന്‍ പച്ചക്കറി വിത്ത് വിതരണം ചെയ്തു.

Related Articles

Back to top button
error: Content is protected !!