ഖത്തറില്‍ നിയമവിരുദ്ധ ടാക്‌സികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ട്രാന്‍സ്പോര്‍ട്ട് മന്ത്രാലയം
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ നിയമവിരുദ്ധമായി ടാക്‌സി സര്‍വീസുകള്‍ നടത്തുന്ന വ്യക്തികള്‍ക്കും കമ്പനികള്‍ക്കുമെതിരെ നടപടി സ്വീകരിക്കുമെന്ന് ട്രാന്‍സ്പോര്‍ട്ട് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. രാജ്യത്ത് ആറ് ട്രാന്‍സ്പോര്‍ട്ട് കമ്പനികള്‍ക്ക് മാത്രമാണ് റൈഡ്-ഹെയ്ലിംഗ് സര്‍വീസുകളായി പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സ് ഉള്ളതെന്നും മറ്റുള്ളവ നിയമവിരുദ്ധമാണെന്നും ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഗതാഗത മന്ത്രാലയം അറിയിച്ചു.
രാജ്യത്തെ ആറ് ട്രാന്‍സ്പോര്‍ട്ട് കമ്പനികള്‍ക്ക് മാത്രമാണ് റൈഡ്-ഹെയ്ലിംഗ് സര്‍വീസുകളായി പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സ് ഉള്ളതെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു.
ഊബര്‍, കര്‍വ ടെക്‌നോളജീസ്, ക്യുഡ്രൈവ്, ബദര്‍, ആബര്‍, സൂം റൈഡ് എന്നിവയാണ് ഇലക്ട്രോണിക് ആപ്ലിക്കേഷനുകള്‍ വഴി പാസഞ്ചര്‍ ട്രാന്‍സ്‌പോര്‍ട്ട് ബിസിനസ്സ് ചെയ്യാന്‍ ലൈസന്‍സുള്ള കമ്പനികള്‍.
മറ്റേതെങ്കിലും കമ്പനികള്‍ സര്‍വീസ് നടത്തുന്നുണ്ടെങ്കില്‍ അത് നിയമ വിരുദ്ധമാണ് . നിയമലംഘനം നടത്തുന്ന കമ്പനികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഗതാഗത മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.