ഗര്‍ഭിണികള്‍ വാര്‍ഷിക ഫ്‌ളൂ ഷോട്ട് എടുക്കുന്നത് ഏറെ ഗുണകരം

ദോഹ.: സീസണല്‍ ഇന്‍ഫ്‌ലുവന്‍സ വാക്‌സിനേഷന്‍ ഗര്‍ഭിണികള്‍ക്ക് സുരക്ഷിതമാണെന്നും ഗര്‍ഭിണികള്‍ വാര്‍ഷിക ഫ്‌ളൂ ഷോട്ട് എടുക്കുന്നത് ഏറെ ഗുണകരമാണെന്നും ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ വിമന്‍സ് വെല്‍നസ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ ക്വാളിറ്റി ആന്‍ഡ് സേഫ്റ്റി എക്‌സിക്യൂട്ടീവ് ഡയറക്ടറും സീനിയര്‍ കണ്‍സള്‍ട്ടന്റ് ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജിയുമായ ഡോ.ഹുദ അബ്ദുല്ല അല്‍ സാലിഹ് പറഞ്ഞു. ഫ്‌ളൂ വാക്‌സിന്‍ സംബന്ധിച്ച് അനാവശ്യ ആശങ്കകള്‍ വേണ്ടതില്ലെന്നും തങ്ങളുടേയും മറ്റുള്ളവരുടേയും സുരക്ഷക്ക് വാക്‌സിനെടുക്കുന്നതാണ് നല്ലതെന്നും അവര്‍ പറഞ്ഞു. ആറ് മാസത്തില്‍ താഴെയുള്ള അമ്മമാരെയും അവരുടെ കുഞ്ഞുങ്ങളെയും ഇന്‍ഫ്‌ലുവന്‍സയില്‍ നിന്ന് സംരക്ഷിക്കാന്‍ ഇത് സഹായിക്കും.