Uncategorized

ലോകത്തിലെ ആദ്യ മലയാള പ്രസംഗ മത്സരത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ മൈന്‍ഡ് ട്യൂണ്‍ വേവ്‌സ് മലയാളം ക്ലബ് ആദരിച്ചു


അമാനുല്ല വടക്കാങ്ങര
ദോഹ. ലോകത്തില്‍ തന്നെ ഡിസ്ട്രിക്ട് തലത്തില്‍ നടത്തുന്ന ആദ്യ മലയാള പ്രസംഗ മത്സരം ഖത്തറില്‍ 2023 മെയ് 26ന് വെസ്റ്റ്‌ബേ പുള്‍മാന്‍ ഹോട്ടലില്‍ നടന്നു. ആദ്യമായി ഒരു ടോസ്ട് മാസ്റ്റര്‍ മത്സരം മലയാളത്തില്‍ ഡിസ്ട്രിക്ട് ടോസ്സ്‌ററ് മാസ്റ്റര്‍ സമ്മേളന വേദിയില്‍ നടത്താന്‍ പിന്നണിയില്‍ പ്രവര്‍ത്തിച്ചവരെ മൈന്‍ഡ് ട്യൂണ്‍ വേവ്‌സ് മലയാളം ക്ലബ് ഡിടാക് 2023 വേദിയില്‍ വെച്ചു ആദരിച്ചു.

ഡിസ്ട്രിക്ട് പാസ്റ്റ് ഡയരക്ടര്‍ രാഘവന്‍ മേനോന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഡിസ്ട്രിക്ട് 116 ഡയറക്ടര്‍ രാജേഷ് വി സി മൊമെന്റോ സമ്മാനിച്ചു. വേദിയില്‍ പിക്യുഡി രവി ശങ്കര്‍, ഡിടാക് പ്രോജക്റ്റ് മാനേജറും മൈന്റ് റ്റിയൂണ്‍ ടോസ്റ്റ്മാസ്റ്റേഴ്‌സ് ക്ലബ് പ്രഥമ പ്രസിഡന്റുമായ മശ്ഹൂദ് വിസി ,ഡിസ്ട്രിക്ട് മുന്‍ ഡയരക്ടര്‍ മന്‍സൂര്‍ മൊയ്തീന്‍, ഡിവിഷന്‍ ഡയരക്ടര്‍ ബല്‍ക്കീസ് നാസര്‍ ,ഡിസ്ടിക്റ്റ് അഡ്മിന്‍ മാനേജര്‍ അപര്‍ണ റണീഷ് ,ലോജിസ്റ്റിക് മാനേജര്‍ ശബരി പ്രസാദ് , ഏരിയ ഡയരക്റ്റര്‍മാരായ ഷാനിബ് തത്തമടം, അബദുള്ള പൊയില്‍, ജാഫര്‍ മുറിച്ചാണ്ടി, മൈന്റ് റ്റിയൂണ്‍ ക്ലബ് പ്രസിഡന്റ് ബഷീര്‍ അഹ്‌മദ്, മുന്‍ പ്രസിഡന്റ് ജാഫര്‍ മുറിച്ചാണ്ടി തുടങ്ങിയവര്‍ പങ്കെടുത്തു.

ടോസ്റ്റ്മാസ്റ്റേഴ്‌സ് ജൈത്രയാത്രയില്‍ നാഴികക്കല്ലാണ് മലയാളപ്രസംഗം ഉള്‍പ്പെടുത്തിയതിലൂടെ നേടിയെടുത്തതെന്ന് രാഘവന്‍ മേനോന്‍ പറഞ്ഞു. ഇത് ലോകമെമ്പാടുമുള്ള മലായാളികളായ ടോസ്റ്റ്മാസ്റ്റേഴ്‌സിന് അഭിമാന നിമിഷമാണെന്ന് മശ്ഹൂദ് വി.സി. അഭിപ്രായപ്പെട്ടു

Related Articles

Back to top button
error: Content is protected !!