2023-ന്റെ ആദ്യ പകുതിയില്‍ ഖത്തര്‍ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ കമ്പനിയുടെ അറ്റാദായം 12 ശതമാനം വര്‍ധിച്ചു

അമാനുല്ല വടക്കാങ്ങര
ദോഹ. 2023-ന്റെ ആദ്യ പകുതിയില്‍ ഖത്തര്‍ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ കമ്പനിയുടെ അറ്റാദായം 12 ശതമാനം വര്‍ധിച്ചു.
ഈ കാലയളവിലെ അറ്റാദായം 769 മില്യണ്‍ റിയാലാണ്. 2022 ലെ ഇതേ കാലയളവില്‍ കമ്പനിയുടെ അറ്റാദായം 685 മില്യണ്‍ റിയാലായിരുന്നു.