Breaking NewsUncategorized
മഴയത്ത് ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കണം: നാഷണല്‍ കമാന്‍ഡ് സെന്റര്‍
ദോഹ. മഴയെത്തുടര്‍ന്ന കാലാവസ്ഥ കാരണം ഡ്രൈവര്‍മാര്‍ അതീവ ജാഗ്രത പാലിക്കുകയും അപകടങ്ങള്‍ ഒഴിവാക്കാന്‍ വാഹനങ്ങള്‍ തമ്മില്‍ മതിയായ അകലം പാലിക്കുകയും വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങള്‍ ഒഴിവാക്കുകയും വേണമെന്ന് നാഷണല്‍ കമാന്‍ഡ് സെന്റര്‍ പബ്‌ളിക് സേഫ്റ്റി അലര്‍ട്ട് പുറപ്പെടുവിച്ചു.