Uncategorized

യുനെസ്‌കോ സാഹിത്യ നഗരം പദവി , ശ്രദ്ധേയമായി കെ പി എ ക്യു-അല്‍ സഹീം ഇവെന്റ്സ് സാഹിത്യ സദസ്സ്

ദോഹ : കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷന്‍ ഖത്തര്‍ ,അല്‍ സഹീം ഇവെന്റ്സുമായി ചേര്‍ന്ന് ‘യുനെസ്‌കോ കോഴിക്കോട് ‘ എന്നപേരില്‍ നടത്തിയ സാഹിത്യ സദസ്സ് ശ്രദ്ധേയമായി .
യുനെസ്‌കോയുടെ സാഹിത്യ നഗര പദവി ലഭിച്ചതിനെ തുടര്‍ന്നായിരുന്നു സാഹിത്യ സദസ്സ് സംഘടിപ്പിച്ചത് . ഇന്ത്യയില്‍ ഈ പദവി ലഭിക്കുന്ന ആദ്യ നഗരമാണ് കോഴിക്കോട് .

നിരവധി എഴുത്തുകാരുടെ ഒരു പക്ഷിക്കൂടായിരുന്ന കോഴിക്കോടിന് ലഭിച്ച ഈ പദവി ഒരേ സമയം അംഗീകാരവും ഒപ്പം വെല്ലുവിളിയുമാണെന്ന് ചടങ്ങില്‍ പങ്കെടുത്തു സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു .

വിവിധ സാഹിത്യ മേഖലകളെ കുറിച്ച് എം ടി നിലമ്പൂര്‍ , ഡോ. റഷീദ് പട്ടത്ത് , ശ്രീനാഥ് ശങ്കരന്‍കുട്ടി , ഷമീന ഹാഷിം ,തന്‍സീം കുറ്റ്യാടി , ബിജു പി മംഗലം എന്നിവരുടെ പ്രഭാഷങ്ങള്‍ വേറിട്ട ഒരു അനുഭവം സമ്മാനിച്ചു.
റഹീം പള്ളിക്കണ്ടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗഫൂര്‍ കാലിക്കറ്റ് ആമുഖ പ്രഭാഷണം നടത്തി .ഷൗക്കത്ത് എലത്തൂര്‍, ഫെമി ഗഫൂര്‍ , എന്നിവര്‍ മോഡറേറ്റര്‍മാരായിരുന്നു . ഭരത് ആനന്ദ് സ്വാഗതവും സലാം വാണിമേല്‍ നന്ദിയും പറഞ്ഞു.

Related Articles

Back to top button
error: Content is protected !!