Uncategorized

ഖത്തര്‍ നാഷണല്‍ ഹ്യൂമന്‍ റൈറ്റ്സ് കമ്മിറ്റിയും തുര്‍ക്കിയിലെ ഹ്യൂമന്‍ റൈറ്റ്സ് ആന്‍ഡ് ഇക്വാലിറ്റി ഇന്‍സ്റ്റിറ്റിയൂഷനും തമ്മില്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ചു

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തര്‍ നാഷണല്‍ ഹ്യൂമന്‍ റൈറ്റ്സ് കമ്മിറ്റിയും തുര്‍ക്കിയിലെ ഹ്യൂമന്‍ റൈറ്റ്സ് ആന്‍ഡ് ഇക്വാലിറ്റി ഇന്‍സ്റ്റിറ്റിയൂഷനും തമ്മില്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ചു. നാഷണല്‍ ഹ്യൂമന്‍ റൈറ്റ്സ് കമ്മിറ്റി (എന്‍എച്ച്ആര്‍സി) ചെയര്‍പേഴ്സണ്‍ മറിയം ബിന്‍ത് അബ്ദുല്ല അല്‍ അത്തിയയും തുര്‍ക്കിയിലെ ഹ്യൂമന്‍ റൈറ്റ്സ് ആന്‍ഡ് ഇക്വാലിറ്റി ഇന്‍സ്റ്റിറ്റിയൂഷന്‍ ചെയര്‍പേഴ്സണ്‍ പ്രൊഫ ഡോ മുഹറം കിലിക്കുമായാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്.

നിയമങ്ങള്‍ക്കനുസൃതമായി ഏകോപനം, പങ്കാളിത്തം, അനുഭവങ്ങളുടെ കൈമാറ്റം എന്നിവയ്ക്ക് പുറമേ,മനുഷ്യാവകാശങ്ങളുടെ പ്രോത്സാഹനത്തിനും സംരക്ഷണത്തിനും സംഭാവന നല്‍കുന്ന വിധത്തില്‍ ഓരോ രാജ്യത്തിന്റെയും നിയന്ത്രണങ്ങള്‍ അനുസരിച്ച് മാനുഷിക ആശയങ്ങള്‍, സംരംഭങ്ങള്‍, സമ്പ്രദായങ്ങള്‍ എന്നിവ പ്രചരിപ്പിക്കുന്നതിലും ഇരു രാജ്യങ്ങളുടെയും മനുഷ്യാവകാശങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനും സംഭാവന നല്‍കുന്നതിനും ഇരു കക്ഷികളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കാനും ധാരണാപത്രം ലക്ഷ്യമിടുന്നു.

Related Articles

Back to top button
error: Content is protected !!