കള്‍ച്ചറല്‍ ഫോറം രക്ത ദാന ക്യാമ്പ് ഇന്ന്
ദോഹ:ഹമദ് മെഡിക്കല്‍ കോര്‍പറേഷനുമായി സഹകരിച്ചു കള്‍ച്ചറല്‍ ഫോറം സംഘടിപ്പിക്കുന്ന രക്ത ദാന ക്യാമ്പ് ഇന്ന് (മാര്‍ച്ച് 24 വെള്ളി) നടക്കും.
രാത്രി 7 മുതല്‍ 11 മണി വരെയാണ് ക്യാമ്പ് നടക്കുക.ഫഹദ് ബിന്‍ ജാസിം കിഡ്‌നി സെന്ററിന്റെ ഒപോസിറ്റ് ഭാഗത്തുള്ള വെസ്റ്റ് എനര്‍ജി സെന്ററിലെ ബ്ലഡ് ഡോണര്‍ സെന്ററിലാണ് രക്ത ദാന ക്യാമ്പ് നടക്കുകയെന്ന് സംഘാടകര്‍ അറിയിച്ചു.ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.
ഗൂഗിള്‍ ഫോം വഴി മുന്‍കൂട്ടി രജിസ്‌ട്രേഷന്‍ സ്വീകരിച്ചിട്ടുണ്ടായിരുന്നു. സ്‌പോട് രജിസ്‌ട്രേഷനും ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 50109502 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
