ട്രൂത്ത് ഗ്രൂപ്പിന്റെ ട്രൂത്ത് കെയര്‍ ഫാര്‍മസികളുടെ ഗ്രാന്റ് ലോഞ്ച് മമ്മുട്ടി നിര്‍വഹിച്ചു
ദോഹ: ഖത്തറിലെ റിയല്‍ എസ്റ്റേറ്റ് & ഹോസ്പിറ്റാലിറ്റി മേഖലയിലും സിനിമാ ഡിസ്ട്രിബ്യൂഷന്‍ മേഖലയിലും പ്രശസ്തമായ ട്രൂത്ത് ഗ്രൂപ്പ് മെഡിക്കല്‍ മേഖലയിലേക്കും കടക്കുന്നു. ട്രൂത്ത് ഗ്രൂപ്പിന്റെ ട്രൂത്ത് കെയര്‍ ഫാര്‍മസികളുടെ ഗ്രാന്റ് ലോഞ്ച് ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക വ്യാപാര മേഖലയിലെ പ്രമുഖരുടെ സാന്നിധ്യത്തില്‍ ഗ്രാന്റ് ഹയാത്ത് നടന്നു. മെഗാ സ്റ്റാര്‍ മമ്മൂട്ടിയാണ് സ്ഥാപനം പൊതുജനങ്ങള്‍ക്ക് സമര്‍പ്പിച്ചത്. തുടര്‍ന്ന് ട്രൂത്ത് കെയര്‍ ഫാര്‍മസിയുടെ എയര്‍പ്പോര്‍ട്ട് റോഡ് ബ്രാഞ്ചും മതാര്‍ ഖദീം ബ്രാഞ്ചും മമ്മൂക്ക നേരിട്ടെത്തി ഉദ്ഘാടനം ചെയ്തു.
ഖത്തറില്‍ പലയിടങ്ങളിലായി ട്രൂത്ത് കെയര്‍ ഫാര്‍മസികളുടെ പത്ത് ബ്രാഞ്ചുകളാണ് പ്രവര്‍ത്തനമാരംഭിച്ചിട്ടുള്ളത്. ഒരു ബിസിനസ് എന്നതിനപ്പുറത്ത് ആതുര സേവന രംഗത്തേക്കുള്ള ഒരു കാല്‍ വെപ്പാണ് ഈ സ്ഥാപനം എന്ന് കമ്പനി ചെയര്‍മ്മാന്‍ അബ്ദുള്‍ സമദ് പറഞ്ഞു. സമദിനെ പരിചയപ്പെട്ടതു മുതല്‍ അദ്ദേഹത്തിന്റെ ജീവിതയാത്രയെ കൂടി പരാമര്‍ശ്ശിച്ചുകൊണ്ട് മെഗാ സ്റ്റാര്‍ മമ്മൂട്ടി നടത്തിയ പ്രസംഗം ശ്രദ്ധേയമായി.
പരിപാടിയില്‍ മമ്മൂട്ടിക്കും സമദിനുമൊപ്പം ട്രൂത്ത് കെയര്‍ ഫാര്‍മ്മസി മാനേജിംഗ് ഡയറക്റ്റര്‍ അബ്ദുള്‍ റാഷിദ്, ട്രൂത്ത് ഗ്രൂപ്പ് ഡയറക്റ്റര്‍ ഓഫ് ഫിനാന്‍സ് തനൂജ സമദ്, ട്രൂത്ത് റിയല്‍ എസ്റ്റേറ്റ് ഓപറേഷണല്‍ മാനേജര്‍ സര്‍ഫറാസ്, ട്രൂത്ത് കെയര്‍ ഫാര്‍മസി ഓപറേഷന്‍ മാനേജര്‍ ഫാത്തിമ നജുമുദീന്‍ തുടങ്ങിയവരും സംബന്ധിച്ചു.