ഏഷ്യന്‍ കപ്പ് വളണ്ടിയര്‍ ട്രെയിനിംഗിലെ ശ്രദ്ധേയ സാന്നിധ്യമായി മലയാളികളും
അമാനുല്ല വടക്കാങ്ങര
ദോഹ. ഫിഫ 2022 ലോക കപ്പ് ഖത്തറിന്റെ ഐതിഹാസിക വിജയത്തിന് ശേഷം ഏഷ്യയിലെ ഏറ്റവും വലിയ കാല്‍പന്തുകളിമാമാങ്കമായ എ എഫ് സി ഏഷ്്യന്‍ കപ്പ് 2023 ന് ആതിഥ്യമരുളാനായി ഖത്തര്‍ ഒരുങ്ങുമ്പോള്‍ സന്നദ്ധ സേവന രംഗത്തും വളണ്ടിയര്‍ പരിശീലന രംഗത്തുമൊക്കെ താരത്തിളക്കത്തോടെ മലയാളി സന്നദ്ധ പ്രവര്‍ത്തകര്‍. 2024 ജനുവരി 12 മുതല്‍ ഫെബ്രുവരി 10 വരെ ഖത്തറിലെ ലോകോത്തരങ്ങളായ ഒമ്പത് സ്റ്റേഡിയങ്ങളിലായി എ എഫ് സി ഏഷ്്യന്‍ കപ്പ് 2023 ന്റെ പന്തുരുളുമ്പോള്‍ വളണ്ടിയര്‍ രംഗത്ത് സജീവമായി മലയാളികളുമുണ്ടാകും.
ഏഷ്യന്‍ കപ്പിനുള്ള തിരെഞ്ഞെടുത്ത റിസര്‍വ് വളണ്ടിയര്‍മാര്‍ അടക്കം 9000പേര്‍ക് ട്രെയിനിങ് നടന്നുവരികയാണ് .സംഘാടകര്‍ക്ക് ലഭിച്ച അന്‍പതിനായിരത്തില്‍ പരം അപേക്ഷകരില്‍ നിന്നും വളണ്ടിയര്‍ മാരെ തീരെക്കെടുക്കാനുള്ള 300 ഓളം വരുന്ന റിക്രൂട്ട്‌മെന്റ് പയനിയര്‍ വളണ്ടിയര്‍മാരിലും മലയാളികള്‍ ശ്രദ്ധേയ സാന്നിധ്യമാണ്.
പെരിന്തല്‍മണ്ണ സ്വദേശികളായ പിസി നൗഫല്‍ കട്ടുപ്പാറ, യാസിര്‍ ശാന്തപുരം, ഷഹബാസ് വളാഞ്ചേരി, കോഴിക്കോട് സ്വദേശി അജ്മല്‍ ,അഫ്‌നാസ് എന്നിവര്‍ ഈ രംഗത്ത് മുന്‍ നിരയിലാണ് സേവനം ചെയ്യുന്നത്.
ഫിഫ 2022 ലോക കപ്പ് ഖത്തറില്‍ വോളന്റീര്‍ റിക്രൂട്ട്‌മെന്റ് അംഗങ്ങളായും വിവിധ സ്റ്റേഡിയങ്ങളില്‍ വളണ്ടിയര്‍ ലീഡര്‍മാരായും സേവന മനുഷ്ടിച്ച ഇവര്‍ ഖത്തറില്‍ നടക്കുന്ന എക്‌സ്‌പ്പോ അടക്കമുള്ള മിക്ക പരിപാടികളിലും സേവന രംഗത്ത് സജീവമാണ് .