Breaking NewsUncategorized

വാലന്‍ന്റൈന്‍സ് ദിനാഘോഷത്തിനായി വിവിധ രാജ്യങ്ങളില്‍ നാലായിരം ടണ്‍ പുഷ്പങ്ങള്‍ എത്തിച്ച് ഖത്തര്‍ എയര്‍വേയ് സ്

അമാനുല്ല വടക്കാങ്ങര

ദോഹ: ഈ വര്‍ഷത്തെ വാലന്‍ന്റൈന്‍സ് ദിനാഘോഷത്തിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഖത്തര്‍എയര്‍വേയ് സ് കാര്‍ഗോ എത്തിച്ചത് നാലായിരം ടണ്‍ പുഷ്പങ്ങളെന്ന് റിപ്പോര്‍ട്ട്.

ലാറ്റിന്‍ അമേരിക്കയിലെ ഇക്വഡോര്‍, കൊളംബിയ എന്നീ രാജ്യങ്ങളില്‍ നിന്നും ആഫ്രിക്കയിലെ ഉഗാണ്ട, കെനിയ എന്നീ രാജ്യങ്ങളില്‍ നിന്നുമാണ് പുഷ്പങ്ങള്‍ പ്രധാനമായും കയറ്റുമതി ചെയ്തത്.

അമേരിക്ക, ആംസ്റ്റര്‍ഡാം, ഓസ്‌ട്രേലിയ, മിഡില്‍ ഈസ്റ്റ്, ജപ്പാന്‍ എന്നിവിടങ്ങളിലാണ് ഇവ മുഖ്യമായും വിതരണം ചെയ്തത്. ഇതിനായി വിമാന സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിച്ചതായും ഖത്തര്‍ എയര്‍വേയ് സ് അറിയിച്ചു.

നൈറോബിയില്‍ നിന്നും കഴിഞ്ഞ പത്തു വര്‍ഷമായി പുഷ്പങ്ങള്‍ ട്രാന്‍സ്പോര്‍ട് ചെയ്യുകയാണെന്നും ഇതിനായി പ്രത്യേകം സജ്ജീകരണങ്ങളും വൈദഗ്ധ്യവും ആവശ്യമാണെന്നും എയര്‍ലൈന്‍ പറഞ്ഞു.പുഷ്പങ്ങള്‍ വാടാതിരിക്കാന്‍ വിമാനത്തിലും പുറത്തും പ്രത്യേക ശീതീകരണ മെക്കാനിസമാണ് ഉപയോഗിക്കുന്നത്.

ആവശ്യങ്ങള്‍ എന്തുമാവട്ടെ ആഘോഷങ്ങള്‍ക്കും അല്ലാത്ത അവസരങ്ങള്‍ക്കും മികവേകാന്‍ സേവന സന്നദ്ധമായി ഖത്തര്‍ എയര്‍വേയ്‌സുണ്ട് എന്നത് ലോകത്തിന് വലിയൊരാശ്വാസമാണ്.

ലോകം കോവിഡ് മഹാമാരിയുടെ ഭീതിയിലമര്‍ന്ന നേരത്ത് ആസ്വാസത്തിന്റെ കുളിര്‍ക്കാറ്റുമായി ലോകമെങ്ങുമെത്തിയത് ഖത്തര്‍ എയര്‍വേയ്‌സ് വിമാനങ്ങളായിരുന്നു

Related Articles

Back to top button
error: Content is protected !!