
ഖത്തര്‍ ദേശീയ ദിനാഘോഷവുമായി ബന്ധപ്പെട്ട് വാഹനങ്ങള്‍ പാലിക്കേണ്ട നിബന്ധനകള്‍ പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തര്‍ ദേശീയ ദിനാഘോഷവുമായി ബന്ധപ്പെട്ട് വാഹനങ്ങള്‍ പാലിക്കേണ്ട നിബന്ധനകള്‍ പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം.
ഇന്നു മുതല്‍ ഡിസംബര്‍ 25 വരെയുള്ള ദിവസങ്ങളില്‍ ഖത്തര്‍ ദേശീയ ദിനാഘോഷങ്ങള്‍ക്ക് കാറുകള്‍ക്കോ മറ്റ് വാഹനങ്ങള്‍ക്കോ ഉപയോഗിക്കുന്ന അലങ്കാരങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള നിയമങ്ങള്‍ ആഭ്യന്തര മന്ത്രാലയം പട്ടികപ്പെടുത്തി.
ചട്ടങ്ങള്‍ അനുസരിച്ച് വാഹനങ്ങളുടെ വിന്‍ഡ്ഷീല്‍ഡില്‍ ടിന്റ് പാടില്ല.
ഖത്തര്‍ ദേശീയ ദിനത്തില്‍ വാഹനങ്ങളുടെ നിറം മാറ്റാനാകില്ല.
ഉപയോഗിച്ച അലങ്കാരങ്ങള്‍ മുന്നിലെയും പിന്നിലെയും നമ്പര്‍ പ്ലേറ്റുകള്‍ മറയ്ക്കാന്‍ പാടില്ല.
യാത്രക്കാരില്‍ ആരെയും ജനലിലൂടെ പുറത്തേക്ക് ചാരി നില്‍ക്കാന്‍ അനുവദിക്കില്ല.
എന്നിവയാണ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ നിര്‍ദേശങ്ങള്‍