കാക് ഫെസ്റ്റ് -തരംഗ് 2023-ന് വര്‍ണാഭമായ സമാപനം,എം.എസ്എം അലുംനി ചാമ്പ്യന്മാര്‍
ദോഹ. ഖത്തറിലെ കോളേജ് അലുംനികളുടെ സംഘടനയായ കോണ്‍ഫഡറേഷന്‍ ഓഫ് കോളേജ് അലുംനി കേരള – കാക് ഖത്തര്‍ സംഘടിപ്പിച്ച ഇന്റര്‍ കോളേജിയറ്റ് കലോത്സവമായ തരംഗ് 2023 സല്‍വ റീ താജ് റിസോര്‍ട്ടില്‍ വര്‍ണാഭമായ പരിപാടികളോടെ സമാപിച്ചു.14 കോളേജ് അലുംമ്നി കളില്‍ നിന്നും ഏകദേശം 800 ഇല്‍ അധികം കലാകാരന്മാര്‍ വ്യക്തിഗത-സംഘ ഇനങ്ങളില്‍ ഡിസംബര്‍ 15,16,22 തീയതികളില്‍ നടന്ന 65 ല്‍പരം വ്യത്യസ്ത ഇനങ്ങളില്‍ മാറ്റുരച്ചപ്പോള്‍ പഴയകാല കോളേജ് കലോത്സവ കാലത്തേക്ക് ഉള്ള തിരികെ പോക്കായിരുന്നു. 266 പോയിന്റുമായി കായംകുളം എം.എസ്.എം.കോളേജ് അലുംനി തുടര്‍ച്ചയായി നാലാം വര്‍ഷവും കാക് ചാമ്പ്യന്മാരായി.161 പോയിന്റുമായി തിരൂരങ്ങാടി പി,എസ്.എം.ഒ കോളേജ് അലുംനി രണ്ടാം സ്ഥാനത്തും തൃശൂര്‍ ഐ.സി.എ കോളേജ് അലുംനി 103 പോയിന്ററുമായി മൂന്നാം സ്ഥാനത്തും എത്തി.
സല്‍വ റീ താജ് റിസോര്‍ട്ടില്‍ നടന്ന സമാപന സമ്മേളനത്തില്‍ ചലച്ചിത്ര താരം ഹരിപ്രശാന്ത് വര്‍മ്മ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു,ഡ്രീം പ്രോപ്പര്‍ട്ടി സി ഇ ഓ ഷഫീക്, ഐ സി ബി എഫ് ജന സെക്രട്ടറി കെ വി ബോബന്‍, അപ്പീല്‍ കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി,സുബൈര്‍ പാണ്ഡവത്ത് സാം കുരുവിള,പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ഷൈജു ധമനി,കാക് പ്രസിഡണ്ട് അബ്ദുല്‍ അസീസ്,സെക്രട്ടറി സിറാജുദ്ദീന്‍ ഇബ്രാഹിം റാവുത്തര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു, കാക് ട്രഷറര്‍ ഗഫൂര്‍ കാലിക്കറ്റ് നന്ദി പറഞ്ഞു.