Uncategorized

കേരളത്തിന്റെ മനുഷ്യവിഭവശേഷി വികസനത്തില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ പങ്ക് നിസ്തുലം: ഡോ.മൊയ്തീന്‍കുട്ടി


അമാനുല്ല വടക്കാങ്ങര

ദോഹ. കേരളത്തിന്റെ രാഷ്ട്രിയ ഇച്ചാശക്തിയില്‍ ഇ.എം എസിന്റെയും സി.എച്ചിന്റെയും സാമൂഹിക നീതി ബോധത്തില്‍ ഉയര്‍ന്നുവന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കേരളത്തിന്റെ മനുഷ്യ വിഭവ ശേഷി വികസനത്തില്‍ വഹിച്ച പങ്ക് നിസ്തുലമാണെന്ന് സംസ്ഥാന ന്യൂനപക്ഷക്ഷേമ മുന്‍ ഡയറക്ടറും സിജി പ്രസിഡന്റുമായ ഡോ.എ.ബി.മൊയ്തീന്‍കുട്ടി അഭിപ്രായപ്പെട്ടു. യൂണിവേഴ്‌സിറ്റി അതിന്റെ നിയോഗം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നതിന്റെ സാക്ഷ്യം അവിടെ നിന്നും പുറത്തിറങ്ങിയ ആയിരക്കണക്കിനു അഭ്യസ്തവിദ്യരായ ബിരുദധാരികളാണെന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഭാഷാസാഹിത്യ ഡീന്‍കൂടിയായ ഡോ മൊയ്തീന്‍കുട്ടി അഭിപ്രായപ്പെട്ടു.
വക്കറയില്‍ എക്‌സ്‌പോര്‍ ആര്‍ട്ട്‌സ് അന്റ് സ്‌പോര്‍ട്ട്‌സ് ഹാളില്‍ ഖത്തര്‍ സിജി സംഘടിപ്പിച്ച ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരിത്രപരമായി പിന്നോക്കവസ്ഥയില്‍ നിലനിന്നിരുന്ന പ്രദേശവും വിഭാഗങ്ങളും വിദ്യാഭ്യാസത്തിലേക്കും തുടര്‍ന്നു തൊഴിലിലേക്കും വഴി തിരിഞ്ഞതിലൂടെ രാഷ്ട്ര വികസനത്തില്‍ പങ്കുചേരാന്‍ മലബാര്‍ പ്രദേശത്തിനു സാധിച്ചു വെന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേടുന്ന ബിരുദങ്ങളേക്കാള്‍ പ്രധാനമാണ് വ്യക്തി ആര്‍ജിക്കുന്ന തൊഴില്‍ നിപുണി എന്ന് പരിപാടി ഉദ്ഘാടനം ചെയ്ത ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡണ്ട് ഇ.പി. അബ്ദുറഹിമാന്‍ പറഞ്ഞു. ഒരു എന്‍.ജി.ഒ എന്ന നിലയില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളുടെ കരിയര്‍ നിര്‍ണയിക്കുന്നതിലും തൊഴില്‍ ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും സിജിക്കായിട്ടുണ്ടെന്ന് തുടര്‍ന്നു സംസാരിച്ച ഡോ സെഡ് എ അശ്‌റഫ് വ്യക്തമാക്കി. സിജി വൈസ് ചെയര്‍മാന്‍ അഡ്വ ഇസ്സുദ്ദീന്‍ കെ.കെ . ജനറല്‍ സെക്രട്ടറി നിയാസ് ഹുദവി ഡോ. മുഹമ്മദ് കുട്ടി, ഹമദ് അബ്ദുറഹിമാന്‍എന്നിവര്‍ സംസാരിച്ചു.

Related Articles

Back to top button
error: Content is protected !!