അല്‍ ഖോര്‍ പാര്‍ക്ക് സന്ദര്‍ശിക്കുവാന്‍ ഓണ്‍ലൈന്‍ ബുക്കിംഗ് നിര്‍ബന്ധം

ദോഹ: അല്‍ ഖോര്‍ പാര്‍ക്ക് സന്ദര്‍ശിക്കുവാന്‍ ഓണ്‍ലൈന്‍ ബുക്കിംഗ് നിര്‍ബന്ധമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. വിനോദ കേന്ദ്രം ഗേറ്റില്‍ ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ മാത്രമേ സ്വീകരിക്കൂ.
മുതിര്‍ന്നവര്‍ക്ക് 15 റിയാലും 14 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് 10 റിയാലും ആണ് പ്രവേശന ഫീസ്.
സന്ദര്‍ശകന് ഓണ്‍ലൈനായി പണമടയ്ക്കാന്‍ കഴിയുന്നില്ലെങ്കില്‍, അല്‍ മീറ ശാഖകളില്‍ നിന്ന് എന്‍ട്രി ടിക്കറ്റുകളും വാങ്ങാം.