Uncategorized

നടുമുറ്റം ഇ- മാഗസിന്‍ ഇടം രണ്ടാം പതിപ്പ് പ്രകാശനം ചെയ്തു

ദോഹ. നടുമുറ്റം ഖത്തര്‍ 2022-2023 പ്രവര്‍ത്തന കാലയളവിനോടനുബന്ധിച്ച് പുറത്തിറക്കിയ ഓണ്‍ലൈന്‍ മാഗസിന്‍ ഇടം രണ്ടാം പതിപ്പ് പ്രകാശനം ചെയ്തു.നുഐജയില്‍ വെച്ച് നടന്ന ചടങ്ങില്‍ ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്‌സ് ഫോറം പ്രസിഡന്റ്, ദോഹയിലെ പ്രശസ്ത എഴുത്തുകാരിയും ഷി ക്യു അവാര്‍ഡ് ജേതാവുമായ ഷാമിന ഹിഷാം,കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് ആര്‍.ചന്ദ്രമോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രകാശനം നിര്‍വ്വഹിച്ചത്. 2021-2022 കാലയളവില്‍ ഇടം ഒന്നാം പതിപ്പ് പുറത്തിറക്കിയിരുന്നു.അതിന്റെ തുടര്‍ച്ചയായാണ് ഇടം രണ്ടാം പതിപ്പ് പുറത്തിറക്കിയത്.കവര്‍ പേജ്, ലേഔട്ട്,രചനകള്‍ തുടങ്ങി മാഗസിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും പൂര്‍ണ്ണമായും വനിതകള്‍ തന്നെ ചെയ്തുവെന്നതാണ് ഇടം മാഗസിനെ മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമാക്കുന്നതെന്ന് അധ്യക്ഷ പ്രസംഗത്തില്‍ നടുമുറ്റം പ്രസിഡന്റ് സജ്‌ന സാക്കി പറഞ്ഞു.നടുമുറ്റം ഖത്തറില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനീയമാണെന്നും പ്രവാസി വനിതകള്‍ക്ക് കൂടുതല്‍ ക്രിയാത്മകമായ വഴിയാണ് നടുമുറ്റം കാണിക്കുന്നതെന്നും പ്രകാശനം ചെയ്തു സംസാരിച്ച ,ഡോ.സാബു കെ.സി,ഷാമിന ഹിഷാം തുടങ്ങിയവര്‍ പറഞ്ഞു. വാഹിദ സുബിയാണ് എഡിറ്റര്‍. മാഗസിന്റെ കവര്‍ പേജ് ഡിസൈന്‍ ചെയ്തത് സമീഹ അബ്ദുസ്സമദും ലേ ഔട്ട്,പേജ് ഡിസൈനിംഗ് തുടങ്ങിയവ ഒരുക്കിയത് ശാദിയ ഷരീഫുമാണ് .നിത്യ സുബീഷ്,സജ്‌ന സാക്കി,സന നസീം തുടങ്ങിയവരാണ് മറ്റു എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങള്‍.കവര്‍ പേജ് ഡിസൈന്‍ ചെയ്ത സമീഹ അബ്ദുസ്സമദിനെ വേദിയില്‍ ആദരിച്ചു.നടുമുറ്റം ട്രഷറര്‍ റുബീന മുഹമ്മദ് കുഞ്ഞി, കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗങ്ങളായ സന നസീം, ലത കൃഷ്ണ തുടങ്ങിയവര്‍ പരിപാടി നിയന്ത്രിച്ചു.നടുമുറ്റം വൈസ് പ്രസിഡന്റ് നുഫൈസ എം ആര്‍ സ്വാഗതവും അഡ്മിന്‍ സെക്രട്ടറി ഫാത്വിമ തസ്‌നീം നന്ദിയും പറഞ്ഞു

Related Articles

Back to top button
error: Content is protected !!