
Breaking News
കലാജ്ഞലിക്ക് ടാലന്റ് റിക്കോര്‍ഡ് ബുക്കിന്റെ ഇന്റര്‍നാഷണല്‍ ഐകണ്‍ അവാര്‍ഡ്
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ പ്രശസ്തമായ ഇന്റര്‍ ഇന്ത്യന്‍ സ്‌കൂള്‍ യൂത്ത് ഫെസ്റ്റിവലായ കലാജ്ഞലിക്ക് ടാലന്റ് റിക്കോര്‍ഡ് ബുക്കിന്റെ ഇന്റര്‍നാഷണല്‍ ഐകണ്‍ അവാര്‍ഡ് .ചെന്നൈ മൗണ്ട് റോഡിലെ റയിന്‍ ഡ്രോപ്പ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് വൈസ് ചെയര്‍മാന്‍ വി.സി. പ്രവീണില്‍ നിന്നും മീഡിയ പെന്‍ ജനറല്‍ മാനേജറും കലാജ്ഞലിയുടെ മുഖ്യ ശില്‍പിയുമായ ജി ബിനുകുമാര്‍ അവാര്‍ഡ് സ്വീകരിച്ചു.
ടാലന്റ് റിക്കോര്‍ഡ് ബുക്ക് എഡിറ്റര്‍ ബഷിര്‍ അഹമ്മദ് സയിദ്, സത്താര്‍ ആ ദൂര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.