Breaking News
ഖത്തറില്‍ മലയാളി ബാലിക മരിച്ചു
ദോഹ. ഖത്തറില്‍ മലയാളി ബാലിക മരിച്ചു.കോഴിക്കോട് അരീക്കാട് സ്വദേശികളായ സിറാജ് ,ഷഹബാസ് ദമ്പതികളുടെ ഏഴര വയസ്സ് മാത്രം പ്രായമുള്ള മകള്‍ ജന്നാ ജമീലയാണ് ഇന്നലെ രാത്രി ഹൃദയ സ്തംഭനം മൂലം മരിച്ചത്.
വീട്ടില്‍ കളിച്ചു കൊണ്ടിരിക്കെ പൊടുന്നനേ കുഴഞ്ഞു വീഴുകയായിരുന്നു . ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പൊഡാര്‍ പേള്‍ സ്‌കൂള്‍ രണ്ടാം തരം വിദ്യാര്‍ഥിനിയായിരുന്നു.
നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ന് തന്നെ മയ്യിത്ത് അബു ഹമൂര്‍ ഖബര്‍സ്ഥാനില്‍ അടക്കം ചെയ്യുമെന്ന് കെഎംസിസി ഖത്തര്‍ അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു .