Local News

ചരിത്ര ഗ്രന്ഥകാരന്‍ പി ഹരീന്ദ്രനാഥിന് സ്വീകരണം നല്‍കി

ദോഹ : ദോഹയില്‍ ഹ്രസ്വ സന്ദര്‍ശനത്തിന് എത്തിയ പ്രശസ്ത ചരിത്ര ഗ്രന്ഥകാരന്‍ പി ഹരീന്ദ്രനാഥിന് ഖത്തര്‍ ഇന്ത്യന്‍ ലിറ്റററി അസോസിയേഷന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. ന്യൂ സലാത്തയിലെ സ്‌കില്‍സ് ഡെവലപ്പ്‌മെന്റ് സെന്ററില്‍ ആയിരുന്നു സ്വീകരണ പരിപാടി. ഇന്ത്യ ഇരുളും വെളിച്ചവും എന്ന ഗ്രന്ഥ രചനയിലൂടെ എഴുത്തച്ഛന്‍ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി അവര്‍ഡുകള്‍ക്ക് അര്‍ഹനായ, റിട്ടയേര്‍ഡ് അദ്ധ്യാപകന്‍ കൂടിയായ ഗ്രന്ഥകാരന്റെ ഏറ്റവും പുതിയ രചനയാണ് മഹാത്മാ ഗാന്ധി കാലവും കര്‍മ പര്‍വവും 1869-1915 എന്ന ഗ്രന്ഥം. രണ്ട് മാസം മുന്‍പ് നാട്ടില്‍ പ്രകാശനം ചെയ്യപ്പെട്ട ഈ പുസ്തകം ചരിത്രാന്വേഷകരുടെ പ്രശംസ പിടിച്ചു പറ്റിക്കൊണ്ടിരിക്കുകയാണ്.

ഖത്തര്‍ ഇന്ത്യന്‍ ഓതേര്‍സ് ഫോറം പ്രസിഡന്റ് ഡോ. സാബു ആണ് സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തത്. ആഷിഖ് അഹ്‌മദ് സ്വാഗതം ആശംസിച്ച ചടങ്ങിന് അധ്യക്ഷത വഹിച്ചത് നാസര്‍ മലയില്‍ ആയിരുന്നു. ഇല്യാസ് മാസ്റ്റര്‍ പുസ്തക പരിചയപ്പെടുത്തി. ഖത്തറില്‍ പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റു വാങ്ങിയത് തയ്യില്‍ കുഞ്ഞബ്ദുള്ള ഹാജി ആയിരുന്നു. റേഡിയോ മലയാളം മേധാവി അന്‍വര്‍ ഹുസൈന്‍, എം ടി നിലമ്പൂര്‍, അതീഖ് റഹ്‌മാന്‍, മന്നായി മലയാളി സമാജം സെക്രട്ടറി പുഷ്പന്‍, ഷെരീഫ് കെ സി, ഹുസൈന്‍ കടന്നമണ്ണ എന്നിവര്‍ ആശംസാ ഭാഷണങ്ങള്‍ നടത്തി. മുഖ്യ പ്രഭാഷണം നടത്തിയ ഹരീന്ദ്രനാഥ് അഞ്ചരവര്‍ഷക്കാലത്തെ ഗവേഷണവും പഠനങ്ങള്‍ക്കും ഒടുവില്‍ പൂര്‍ത്തിയാക്കിയ പുതിയ പുസ്തകത്തിന്റെ രചനാ കാലത്ത് അനുഭവിച്ച വെല്ലുവിളികളെക്കുറിച്ച് വിശദീകരിച്ചു. സത്യവും അഹിംസയും കോര്‍ത്തിണക്കി മനുഷ്യജീവിതത്തിന് മാനവികതയുടെ പുതുപാഠങ്ങള്‍ പകര്‍ന്നുനല്‍കിയ മഹാത്മാഗാന്ധിയുടെ ജീവിതവും ദര്‍ശനവും കാലാതീതമാണെന്ന് പി. അദ്ദേഹം അഭിപ്രായപ്പെട്ടു. മഹാത്മാഗാന്ധി കേവലമൊരു വ്യക്തിയല്ല. ഒരു മനോഭാവമാണ്. പ്രത്യാശയുടെ പ്രതീകവും ധാര്‍മികതയുടെ ആള്‍രൂപവുമാണ്

സംഘാടകര്‍ക്ക് വേണ്ടി സംസ്‌കൃതി പ്രസിഡന്റ് അഹ്‌മദ് കുട്ടി ഹരീന്ദ്രനാഥിന് മെമെന്റോ സമ്മാനിച്ചു. ഉസ്മാന്‍ കല്ലന്‍ ഹരീന്ദ്രനാഥിനും മാധവിക്കുട്ടി പദ്മജ ഹരീന്ദ്രനാഥിനും ഷാള്‍ അണിയിച്ചു. തുടര്‍ന്ന് മൂവരും ആശംസകള്‍ അര്‍പ്പിച്ചു സംസാരിക്കുകയും ചെയ്തു. പഴയകാല കായിക താരം കൂടിയായിരുന്ന ഹരീന്ദ്രനാഥിനെ ലോക കപ്പ് ഫുട്‌ബോളിന് ആതിഥ്യം അരുളിയ രാജ്യത്തിന്റെ ആദരവ് എന്ന നിലയില്‍ ഹംസ കരിയാടിന്റെ നേതൃത്വത്തില്‍ ഉള്ള വളണ്ടിയര്‍ സംഘം ഹാരാര്‍പ്പണം നടത്തി. ഹംസ നന്ദി പ്രകാശിപ്പിച്ചു.

Related Articles

Back to top button
error: Content is protected !!