
ദേശീയ ടൂറിസം ദിനമാഘോഷിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ. ഇന്ത്യയുടെ ദേശീയ ടൂറിസം ദിനം ദോഹയില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിച്ചു. ഇന്ത്യന്‍ എംബസി, ഇന്ത്യന്‍ ബിസിനസ് ആന്റ് പ്രൊഫഷണല്‍ നെറ്റ് വര്‍ക്, ഇന്ത്യന്‍ ട്രാവല്‍ പ്രൊഫഷണല്‍സ് ഫോറം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി നടന്നത്.
ഇന്റഗ്രേറ്റഡ് ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററില്‍ നടന്ന ആഘോഷ പരിപാടികള്‍ ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ദീപക് മിത്തല്‍ ഉദ്ഘാടനം ചെയ്തു.
ഖത്തറിലെ ടൂര്‍, എയര്‍ലൈന്‍സ് ഓപ്പറേറ്റര്‍മാരുടെ പങ്കാളിത്തത്തോടെ നടന്ന സെമിനാറില്‍ രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, കേരളം എന്നിവിടങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ പരിചയപ്പെടുത്തി. കുട്ടികളുടെ ചിത്രരചനാ മത്സര വിജയികളെ ചടങ്ങില്‍ ആദരിച്ചു.