Archived Articles

സ്‌ക്കൂള്‍ ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും അപ്പോയന്റ്മിന്റില്ലാതെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ബൂസ്റ്റര്‍ ഡോസ്

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറിലെ മുഴുവന്‍ പൊതു-സ്വകാര്യ സ്‌കൂളുകളിലെ അധ്യാപക അധ്യാപകേതര ജീവനക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അപ്പോയന്റ്മിന്റില്ലാതെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ബൂസ്റ്റര്‍ ഡോസ് നല്‍കുമെന്ന് വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

വാക്‌സിന്റെ രണ്ടാമത് ഡോസെടുത്ത് 6 മാസം കഴിഞ്ഞ 12 വയസിന് മീതെയുള്ള വിദ്യാര്‍ഥികളും മുഴുവന്‍ സ്‌ക്കൂള്‍ ജീവനക്കാരും ഈ സൗകര്യം ഉപയോഗപ്പെടുത്തി ബൂസ്റ്റര്‍ ഡോസെടുക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതമായ പഠന അന്തരീക്ഷം പ്രദാനം ചെയ്യുന്നതിലും കൊറോണ വൈറസിന്റെ വ്യാപനത്തെ ചെറുക്കുന്നതിനുള്ള ശ്രമങ്ങളില്‍ പങ്കാളികളാകുന്നതിനും ഇത് പ്രധാനമാണെന്ന് മന്ത്രാലയം ഓര്‍മിപ്പിച്ചു

Related Articles

Back to top button
error: Content is protected !!