
Local News
‘വാസ്ജന’ക്ക് സപര്യ സാംസ്‌കാരിക സമിതിയുടെ സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ ഡിപിഎസ് മൊണാര്‍ക് സ്‌കൂള്‍ മലയാളം വകുപ്പ് മേധാവിയും എഴുത്തുകാരിയുമായ സ്മിത ആദര്‍ശിന്റെ വാസ്ജനക്ക് സപര്യ സാംസ്‌കാരിക സമിതിയുടെ സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം. ചെറുകഥ വിഭാഗത്തിലാണ് വാസ്ജന സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം സ്വന്തമാക്കിയത്. ലോക വനിത ദിനത്തോടനുബന്ധിച്ച് ബാംഗ്‌ളൂരില്‍ നടന്ന ചടങ്ങില്‍ സ്മിത ആദര്‍ശ് പുരസ്‌കാരം ഏറ്റുവാങ്ങി