Local News
വിമന്‍ ഇന്ത്യ ഖത്തര്‍ ഇഫ്താര്‍ കിറ്റ് വിതരണം

ദോഹ: ദോഹയില്‍ നിന്നും ദൂരെ ദിക്കുകളില്‍ താമസിക്കുന്ന അര്‍ഹരായവരിലേക്ക് ഇഫ്താര്‍ കിറ്റുകളുമായി വിമന്‍ ഇന്ത്യ ഖത്തര്‍. വിവിധ പ്രദേശങ്ങളിലുള്ള തൊഴിലാളികള്‍ ഉള്‍പ്പെടെ 3500 പേര്‍ക്കുള്ള ഇഫ്താര്‍ കിറ്റുകള്‍ ഈ മാസം 21ന് വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വീട്ടില്‍ പാചകം ചെയ്ത ഭക്ഷ്യ വസ്തുക്കള്‍ ഉള്‍പ്പെടുന്ന കിറ്റുകളാണ് വിതരണം ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം 3000 കിറ്റുകളാണ് വിമന്‍ ഇന്ത്യ ഖത്തര്‍ ലേബര്‍ ക്യാമ്പുകളിലേക്ക് വിതരണം ചെയ്തത്. സഹകരിക്കാന്‍ താല്‍പര്യമുള്ള വീട്ടമ്മാര്‍ക്ക് 3344 2038 ബന്ധപ്പെടാവുന്നതാണ്.