Local News
രണ്ടാമത് ഖത്തര്‍ സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി കോണ്‍ഫറന്‍സ് ഏപ്രില്‍ 30 മുതല്‍ മെയ് രണ്ട് വരെ
ദോഹ: പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനിയുടെ രക്ഷാകര്‍തൃത്വത്തില്‍ ഖത്തര്‍ സര്‍വകലാശാലയും (ക്യു) മുബാദര ഫോര്‍ സോഷ്യല്‍ ഇംപാക്ടും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഖത്തര്‍ സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി കോണ്‍ഫറന്‍സിന്റെയും എക്സിബിഷന്റെയും രണ്ടാം പതിപ്പ് ഏപ്രില്‍ 30 മുതല്‍ മെയ് രണ്ട് വരെ ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിക്കും.സര്‍ക്കുലര്‍ എക്കണോമിയിലെ സിഎസ്ആറിന്റെ ഭാവി’ എന്നതാണ് കോണ്‍ഫറന്‍സിന്റെ പ്രമേയം.