
2027ലെ ഏഷ്യന്‍ കപ്പിലും 2026ലെ ലോകകപ്പ് ഫൈനല്‍ യോഗ്യതാ മത്സരങ്ങളിലും സ്ഥാനമുറപ്പിച്ച് ഖത്തര്‍
ദോഹ. 2027ലെ ഏഷ്യന്‍ കപ്പിലും 2026ലെ ലോകകപ്പ് ഫൈനല്‍ യോഗ്യതാ മത്സരങ്ങളിലും സ്ഥാനമുറപ്പിച്ച് ഖത്തര്‍. ഇന്നലെ കുവൈത്ത് സിറ്റിയില്‍ നടന്ന രണ്ടാമത് മല്‍സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കുവൈത്തിനെ പരാജയപ്പെടുത്തിയാണ് ഖത്തര്‍ സ്ഥാനമുറപ്പിച്ചത്.
നേരത്തെ ദോഹയില്‍ നടന്ന മല്‍സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ഖത്തര്‍ ആധിപത്യം പുലര്‍ത്തിയിരുന്നു.