Uncategorized

ഏഴാമത് കോഫി, ടീ & ചോക്ലേറ്റ് ഫെസ്റ്റിവലിലേക്ക് വന്‍ ജന പ്രവാഹം

ദോഹ: ഓള്‍ഡ് ദോഹ തുറമുഖത്തെ മിന ഡിസ്ട്രിക്ടില്‍ വ്യാഴാഴ്ച ആരംഭിച്ച കാപ്പി, ചായ, ചോക്ലേറ്റ് ഫെസ്റ്റിവലിന്റെ ഏഴാം പതിപ്പിലേക്ക് വന്‍ ജന പ്രവാഹം . വൈവിധ്യമാര്‍ന്ന രുചികള്‍ നുകരാനും സൗഹൃദം പങ്കിടാനും സ്വദേശികളും വിദേശികളുമടക്കം ആയിരങ്ങളാണ് ഒഴുകിയെത്തിയത്. എട്ട് റെസ്റ്റോറന്റുകള്‍ ഉള്‍ക്കൊള്ളുന്ന ഫുഡ് കോര്‍ട്ടിനൊപ്പം കോഫി, ചായ, ചോക്കലേറ്റ്, മധുരപലഹാരങ്ങള്‍ എന്നിവയ്ക്കായി സമര്‍പ്പിച്ചിരിക്കുന്ന 40-ലധികം കിയോസ്‌കുകളും ഫെസ്റ്റിവലിന്റെ ഭാഗമാണ്.

കോഫി, ടീ & ചോക്കലേറ്റ് ഫെസ്റ്റിവലിന്റെ ഏഴാമത് എഡിഷന്‍ ഏപ്രില്‍ 20 ന് അവസാനിക്കും.

Related Articles

Back to top button
error: Content is protected !!