Local News
ഖത്തര്‍ എയര്‍വേയ്സ് ഇറാനിലേക്കുള്ള ഷെഡ്യൂള്‍ ചെയ്ത വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു
ദോഹ: വിമാനത്താവളവും വ്യോമമേഖലയും വീണ്ടും തുറന്നതിനെ തുടര്‍ന്ന് ഇറാനിലേക്കുള്ള ഷെഡ്യൂള്‍ ചെയ്തിരുന്ന സര്‍വീസുകള്‍ പുനരാരംഭിച്ചതായി ഖത്തര്‍ എയര്‍വേയ്സ് അറിയിച്ചു.
സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച എയര്‍ലൈനിന്റെ പ്രസ്താവനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ഇറാനിലെ ടെഹ്റാന്, മഷാദ്, ഷിറാസ്, ഇസ്ഫഹാന് എന്നിവയുള്‍പ്പെടെ നാല് കേന്ദ്രങ്ങളിലേക്ക് ഖത്തര്‍ എയര്‍വേയ്സ് പ്രതിവാര 20 സര്‍വീസുകള്‍ നടത്തുന്നുണ്ട്.