
ഖത്തറും ലോക ബാങ്കും തമ്മില്‍ സഹകരണം മെച്ചപ്പെടുത്തും
ദോഹ. ഖത്തറും ലോക ബാങ്കും തമ്മില്‍ സഹകരണം മെച്ചപ്പെടുത്തും. 2024 ഏപ്രില്‍ 15 മുതല്‍ 20 വരെ വാഷിംഗ്ടണില്‍ നടന്ന ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് ‘ഐഎംഎഫ്’, വേള്‍ഡ് ബാങ്ക് ഗ്രൂപ്പ് ‘ഡബ്ല്യുബിജി’ എന്നിവയുടെ സ്പ്രിംഗ് മീറ്റിംഗുകളുടെ ഭാഗമായി ധനമന്ത്രി അലി ബിന്‍ അഹമ്മദ് അല്‍ കുവാരി ലോക ബാങ്ക് പ്രസിഡന്റ് അജയ് ബംഗയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധമായ തീരുമാനമായത്.