
Local News
വാബീ കണക്ട് ലോഞ്ച് ചെയ്തു
ദോഹ. കഴിഞ്ഞ പതിനാല് വര്‍ഷത്തോളമായി സോഫ്റ്റ് വെയര്‍ വിപണിയിലെ ശ്രദ്ധേയരായ ബിജി ഗ്രൂപ്പ് അവരുടെ ഏറ്റവും പുതിയ ഉല്‍പന്നമായ വാബീ കണക്ട് ദോഹയില്‍ ലോഞ്ച് ചെയ്തു. റാഡിസണ്‍ ബ്‌ളൂ ഹോട്ടലില്‍ വാണിജ്യ വ്യവസായ മേഖലയിലെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ധന്യമായ ചടങ്ങിലാണ് സോഫ്റ്റ് വെയര്‍ ലോഞ്ച് ചെയ്തത്.
പ്രശശ്ത ബിസിനസ് പരിശീലകന്‍ മധു ഭാസ്‌കറാണ് സോഫ്റ്റ് വെയര്‍ ലോഞ്ച് ഉദ്ഘാടനം ചെയ്തത്.
ബിജി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ രഹനീഷ് എന്‍.കെ, ഗ്‌ളോബല്‍ ബി ടു ബി ചെയര്‍മാന്‍ മുഹമ്മദ് കല്ലാട്ട്, സിഇഒ രാജേഷ് വിസി, ഗേറ്റ് വേ ഗ്രൂപ്പ് ഡയറക്ടര്‍ ടെന്നി കെ തമ്പി, ശുറൂഖ് അല്‍ ദോഹ ചെയര്‍മാന്‍ തൗഫീഖ്, ജെഫ് മീഡിയ ഷിഹാബ് ഷരീഫ്, സോണി അബ്രഹാം, വിബ്ജിയോര്‍ ഡയറകടര്‍ ഗഫൂര്‍ പുതിയേടത്ത്, അല്‍ ശൈഖ് ഗ്രൂപ്പ് ഡയറക്ടര്‍ സോണി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.