ഖത്തര്‍ എയര്‍വേയ്സ് ഇറാഖ്, ഇറാന്‍, ലെബനന്‍ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തി വെച്ചു

അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തര്‍ എയര്‍വേയ്സ് ഇറാഖ്, ഇറാന്‍, ലെബനന്‍ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തി വെച്ചു. ജോര്‍ദാനിലേക്കുളള സര്‍വീസില്‍ ക്രമീകരണങ്ങളും വരുത്തിയിട്ടുണ്ട്.
‘മിഡില്‍ ഈസ്റ്റ് മേഖലയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത്, ഖത്തര്‍ എയര്‍വേയ്സ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇറാഖ്, ഇറാന്‍, ലെബനന്‍ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി അറിയിച്ചു.
ജോര്‍ദാനിലെ അമ്മാനിലേക്കുള്ള വിമാനങ്ങള്‍ പകല്‍ സമയങ്ങളില്‍ മാത്രമേ പ്രവര്‍ത്തിക്കൂ എന്നും അത് കൂട്ടിച്ചേര്‍ത്തു.
സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ആവശ്യമായ അപ്ഡേറ്റുകള്‍ നല്‍കുമെന്നും എയര്‍ലൈന്‍സ് അറിയിച്ചു.