മലര്‍വാടി : സ്പോക്കണ് അറബിക് ശില്‍പ്പശാല സംഘടിപ്പിച്ചു

ദോഹ : അറബി ഭാഷയുടെ പ്രാധാന്യം മനസിലാക്കുന്നതോടൊപ്പം നിത്യ ജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട അറബി സംസാര രീതി കുട്ടികള്‍ക്കു പകര്‍ന്നു കൊടുക്കുക എന്ന ലക്ഷ്യത്തോടെ മലര്‍വാടി ബാലസംഘം ഖത്തര്‍ ഘടകം 8 വയസ്സ് മുതല്‍ 13 വയസ്സ് വരെയുള്ള കുട്ടികള്‍ക്കു വേണ്ടി സ്പോകണ്‍ അറബിക് ശില്‍പ്പശാല സംഘടിപ്പിച്ചു. രണ്ട് സെഷനുകളിലായി നടന്ന പരിപാടിയില്‍ നിരവധി കുട്ടികള്‍ പങ്കെടുത്തു. സമീഹ അബ്ദുസ്സമദ്, അഫ്ര ശിഹാബ്, ഹുദ അബ്ദുല്‍ ഖാദര്‍, അമീന് അബ്ദുല്‍ ഖാദര്‍ എന്നിവര്‍ നേതൃത്വം നല്കി. ഖത്തറില്‍ ആദ്യമായാണ് കുട്ടികള്‍ക്കായി ഇത്തരത്തില്‍ ഒരു ശില്‍പ്പശാല സംഘടിപ്പിക്കപ്പെട്ടത്.
പങ്കെടുത്ത കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും റമദാനില്‍ ‘ഖുര്‍ആന്‍’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ചിത്ര രചന, കളറിങ്, പ്രസംഗ മത്സരം, ഉപന്യാസ മത്സരം എന്നിവക്കുള്ള സമ്മാന ദാനവും നടന്നു. മലര്‍വാടി രക്ഷാധികാരി താഹിറ ബീവി കുട്ടികളോട് സംവദിച്ചു. കേന്ദ്ര കോര്‍ഡിനേറ്റര്‍ ഇലൈഹി സബീല സോണല്‍ കോര്‍ഡിനേറ്റര്‍മാരായ ഫാസില, മുനീഫ, അഫീഫ, ജാസ്മിന്, ഷൈന്‍ മുഹമ്മദ്, ശംസുദ്ധീന്‍, സുമയ്യ, ആയിഷ തുടങ്ങിയവര്‍ പരിപാടി നിയന്ത്രിച്ചു.