
ഇനി മുതല്‍ ഊബര്‍ പ്‌ളാറ്റ് ഫോമില്‍ കര്‍വ ടാക്‌സിയും
ദോഹ. ഇനി മുതല്‍ ഖത്തറിലുടനീളം ഊബര്‍ പ്‌ളാറ്റ് ഫോമില്‍ കര്‍വ ടാക്‌സിയും ലഭ്യമാകും. ഇത് സംബന്ധിച്ച തന്ത്രപരമായ പങ്കാളിത്തം മൊവാസലാത്ത് കമ്പനിയും (കര്‍വ) ഊബറും ഞായറാഴ്ച പ്രഖ്യാപിച്ചു.
ഖത്തറിലെ മൊബിലിറ്റി ലാന്‍ഡ്സ്‌കേപ്പ് ഉയര്‍ത്തുന്നതിനും ഖത്തര്‍ ദേശീയ ദര്‍ശനം 2030 ന് പിന്തുണ നല്‍കുന്നതിനുമാണ് ഈ സഹകരണമെന്ന് കര്‍വ വ്യക്തമാക്കി.
ഊബര്‍ ആപ്പില്‍ ‘ടാക്‌സി’ തിരഞ്ഞെടുക്കുക വഴി കര്‍വ സേവനം പ്രയോജനപ്പെടുത്താനാകും.